പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസ്സെ പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ ജീന്‍ ഡ്രെസ്സയൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. ഭക്ഷ്യാവകാശത്തിലായി യോഗം സംഘടിപ്പിച്ചതിന് ഝാര്‍ഖണ്ഡ് പൊലീസ് ജീന്‍ ഡ്രെസ്സെയെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ആക്ടിവിസ്റ്റും ജീന്‍ ഡ്രെസ്സെയുടെ സുഹൃത്തുമായ വിവേക് കുമാറാണ് പൊലീസ് കസ്റ്റഡിയിലുള്ള ഒരാള്‍. മറ്റൊരാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. മൂന്നു പേരും ഗര്‍വ ജില്ലയിലെ ബിഷുന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ ഉള്ളതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലാ അധികൃതരുടെ സമ്മതമില്ലാതെയാണ് ജീന്‍ ഡ്രെസ്സെ യോഗം വിളിച്ചതെന്ന് പൊലീസ് പറയുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് ഭരണകാലത്ത് ദേശീയ ഉപസമിതിയില്‍ അംഗമായിരുന്നു ജീന്‍ ഡ്രെസ്സെ. അദ്ദേഹത്തെ അറസ്റ്റു ചെയ്തത് ലജ്ഝാകരമായ നടപടിയാണെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top