ശബരിമല; കേന്ദ്രത്തിന് നിയമനിർമ്മാണം നടത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് ശ്രീധരൻ പിള്ള

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്രത്തിന് നിയമനിർമ്മാണം നടത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സംസ്ഥാന സർക്കാരാണ് നിയമനിർമാണം നടത്തേണ്ടത് എന്നാണ് ബിജെപിയ്ക്ക് ലഭിച്ച നിയമോപദേശം. സംസ്ഥാന സർക്കാർ വരുത്തിയ ഭേദഗതിയാണ് നിലവിലെ പ്രശ്‌നങ്ങൾക്കെല്ലാം ആധാരമെന്നും
പന്തളം രാജകുടുംബവുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
സി പി എമ്മിന്റെ കണ്ണുരുട്ടൽ കണ്ടാണ് രാഹുൽ ഗാന്ധി വയനാട് മത്സരിക്കാൻ മടിക്കുന്നത്.നട്ടെല്ലുണ്ടെങ്കിൽ വയനാട് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ ബിജെപി വെല്ലുവിളിക്കുകയാണെന്നും നട്ടെല്ല് ഉള്ളവരെയാണ് പ്രധാന മന്ത്രിയാക്കേണ്ടതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News