വയനാട്ടിൽ കോൺഗ്രസിന്റെ അനിശ്ചിതത്വത്തിനു കാരണം സിപിഎമ്മിന്റെ സമ്മർദ്ദമെന്ന് ശ്രീധരൻ പിള്ള

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് സിപിഎമ്മിന്റെ സമ്മർദ്ദം കാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. രാഹുൽ വന്നാൽ വയനാട്ടിൽ എൻഡിഎയ്ക്കും ശക്തനായ സ്ഥാനാർത്ഥിയുണ്ടാകും. ശബരിമലയല്ല തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്നും ശ്രീധരൻ പിള്ള കൊച്ചിയിൽ പറഞ്ഞു.
ശബരിമല വിഷയമാക്കുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. തൃശ്ശൂരിൽ തുഷാറിന്റെ പ്രചാരണത്തിന് വെള്ളാപ്പള്ളി നടേശൻ ഇറങ്ങുമെന്ന് പ്രതീക്ഷയില്ല. എന്നാൽ എസ്എൻഡിപി യുമായി ബന്ധപ്പെട്ടവരെല്ലാം പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.