രാഹുൽ വയനാട്ടിൽ വരാതിരിക്കാൻ ഡൽഹിയിൽ ചിലർ ശ്രമിക്കുന്നു; മുല്ലപ്പള്ളി

രാഹുൽ വയനാട്ടിൽ വരാതിരിക്കാൻ ഡൽഹിയിൽ ചിലർ ശ്രമിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഈ നാടകം കളിക്കുന്നവർ ആരാണെന്ന് പിന്നിട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ വയനാട്ടിൽ വരണമെന്ന താൽപ്പര്യമാണ് കെ.പി.സ.സി പങ്ക് വെച്ചത്. രാഹുൽ ഗാഡിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഉമ്മൻചാണ്ടിയുടെ അഭിപ്രായ പ്രകടനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞത്. രാഹുൽ കേരളത്തിൽ മത്സരിക്കുമെന്ന ഒരു സൂചന പോലും താൻ നൽകിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഉമ്മന്‍ ചാണ്ടി പറയുമെന്ന് കരുതുന്നില്ലെന്നാണ് ഇപ്പോള്‍ മുല്ലപ്പള്ളി വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here