‘അമിത വേഗത്തിൽ വണ്ടിയോടിച്ചതിന് പോലീസ് പിടിച്ചു’; അനുഭവകഥ തുറന്ന് പറഞ്ഞ് സച്ചിൻ

ട്രാഫിക്ക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിരവധി തവണ വ്യക്തമാക്കി രംഗത്ത് എത്തിയ ആളാണ് സച്ചിൻ ടെന്റുൽക്കർ. ആ സച്ചിനെ തന്നെ ട്രാഫിക് നിയമ ലംഘനത്തിന് പോലീസ് പിടിച്ചാലോ? സംഗതി സത്യമാണ്. അത് സംബന്ധിച്ച വീഡിയോ തന്റെ യുട്യൂബ് പേജിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു.
Read Also : എം പി വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സച്ചിൻ
1992ൽ നടന്ന സംഭവത്തിന്റെ വീഡിയോ ആണിത്. ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്ഷെയറിലേക്ക് മടങ്ങും വഴിയാണ് അമിത വേഗതയ്ക്ക് പോലീസ് പിടികൂടിയത്.
ഇതിനിടെയാണ് താരത്തെ പൊലീസ് പിടിച്ചത്. കൂടുതൽ സുരക്ഷിതമാണെല്ലോ എന്ന് വിചാരിച്ച് സച്ചിൻ പൊലീസിൻറെ പിറകെ പോവുകയായിരുന്നു. ഇതിനിടെയാണ് അമിത വേഗം എടുത്തത്. 50 മൈൽ വേഗം വാഹനം ഓടിക്കാൻ പൊലീസ് പറഞ്ഞു. എന്നാൽ, അത് മനസിലാകാതെ വേഗതയിൽ വാഹനമോടിച്ച സച്ചിനെ പൊലീസ് തടയുകയായിരുന്നു. പിന്നീട് കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്ഷെയറുകാരനല്ലാത്തയാളാണ് എന്ന് അറിഞ്ഞതോടെ വെറുതെ വിടുകയായിരുന്നുവെന്നും സച്ചിൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here