ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ഹര്‍ജി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസിലെ കുറ്റാരോപിതനായ മുന്‍ ഊര്‍ജ സെക്രട്ടറി മോഹനചന്ദ്രന്‍ ആണ് അപേക്ഷ നല്‍കിയത്. കേസില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് മൂന്ന് ആഴ്ചത്തെ സമയം ആവശ്യപ്പെട്ടാണ് അപേക്ഷ. കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് മോഹനചന്ദ്രന്‍ അപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, കേസ് വീണ്ടും മാറ്റിവച്ചാല്‍ ചീഫ് ജസ്റ്റസിന് പരാതി നല്‍കുമെന്ന് കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ള ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ പറഞ്ഞു. നന്ദകുമാറിന് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here