സംസ്ഥാനത്ത് കൊടുംചൂടിന് നേരിയ ശമനം; സൂര്യതാപ മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് കൊടുംചൂടിന് നേരിയ ശമനം. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നേരിയ ഒറ്റപ്പെട്ട മഴയക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് കൊടുംചൂടിന് നേരിയ ശമനമുണ്ടെങ്കിലും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ചൂട് കൂടാമെന്നതിനാല്‍ ഇന്നും ജാഗ്രതാനിര്‍ദേശം തുടരും. ഇന്നലെ മാത്രം 61 പേര്‍ക്കാണ് സൂര്യാതപമേറ്റത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സംസ്ഥാനത്ത് ചൂടിന് നേരിയ കുറവുണ്ടായിട്ടുണ്ട്.
Read more: അതീവ ജാഗ്രത മുന്നറിയിപ്പ്; സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു
കോഴിക്കോട് മലയോര മേഖലകളില്‍ ഇന്നലെ രാത്രി മഴ ലഭിച്ചു. വേനല്‍ അവധിക്കായി സ്‌കൂള്‍ അടച്ച ആദ്യ ഞായറാഴ്ചയായതിനാല്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ നഗരങ്ങളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമെ സൂര്യാതപത്തില്‍ നിന്ന് രക്ഷനേടാനാകൂ. ഈ മാസം ഇതുവരെ 423 പേര്‍ക്കാണ് സൂര്യാതാപമേറ്റത്. ചൂടിന് നേരിയ ശമനമുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here