പി ജയരാജനെ ‘കൊലയാളി’ എന്ന് വിളിച്ചു; കെകെ രമയ്‌ക്കെതിരെ കേസ്

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ കൊലയാളി പരാമർശം നടത്തിയ ആർഎംപിഐ നേതാവ് കെകെ രമയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി. രമയ്‌ക്കെതിരെ കേസെടുക്കാമെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വ്യക്തമാക്കിയത്.

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമോപദേശം തേടിയിരുന്നു. 171 എ വകുപ്പ് പ്രകാരം കേസെടുക്കാൻ ഉത്തരവിട്ടു. വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജൻ കൊലയാളിയാണെന്നായിരുന്നു കെകെ രമയുടെ പരാമർശം.

Read Also : വടകരയില്‍ ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കിയെന്ന് പി ജയരാജന്‍

വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താനും കെ.കെ രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെന്ന് കോടിയേരി നേരത്തെ വ്യക്തമാക്കിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More