അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ജെറ്റ് എയര്‍വേസ്; സര്‍വീസുകള്‍ വെട്ടിച്ചുരുക്കും

ജെറ്റ് സര്‍വീസ് രാജ്യത്തെ ഏറ്റവും ചെറിയ വിമാന സര്‍വീസ് ആകും. ജെറ്റ് എയര്‍വേസിന് ഇനി മുതല്‍ 15 ല്‍ താഴെ വിമാനങ്ങള്‍ മാത്രമേ ഉണ്ടാകൂ. അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് പ്രത്യേക പരിശോധനക്ക് ശേഷമേ അനുമതി നല്‍കുകയുള്ളു എന്നും കേന്ദ്ര വ്യോമയാന വകുപ്പ് അറിയിച്ചു
100 കോടി രൂപയുടെ കടബാധ്യതയുള്ള ജെറ്റ് എയര്‍വേസ് അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. കഴിഞ്ഞ മാസം വിമാന കമ്പനി സ്ഥാപകരായ നരേഷ് ഗോയലും ഭാര്യയും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ശബളം നല്‍കാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് സമരം ചെയ്യും എന്ന് പ്രഖ്യാപിച്ച് ജീവനക്കാരും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കമ്പനിയുടെ വിമാന സര്‍വീസുകള്‍ വെട്ടി കുറച്ചിരിക്കുന്നത്. ഇനി മുതല്‍ 12-15 വരെ വിമാന സര്‍വീസ് മാത്രമേ ജെറ്റ് എയര്‍വേസിന് ഉണ്ടാകൂ.
അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രത്യേക പരിശോധന ഉണ്ടാകും. പ്രവാസികളുടെ യാത്ര നിരക്ക് വര്‍ദ്ധിക്കാന്‍ തീരുമാനം കാരണമായേക്കും. വിമാന കമ്പനിക്ക് 1500 കോടി രൂപയുടെ വായ്പ നല്‍കാന്‍ തയ്യാറായത് ആശ്വാസമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here