Advertisement

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു

April 3, 2019
Google News 0 minutes Read

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ക്യാമ്പസിലെ ഹോസ്റ്റലിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങ്ങാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഗൗരവ് സിങിന് വെടിയേറ്റത്.

ഗൗരവിന്റെ വയറിനാണ് വെടികൊണ്ടത്. അദ്ദേഹത്തെ ഉടന്‍ ബിഎച്ച്‌യുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here