ഡൽഹിക്കെതിരെ ഹൈദരാബാദിന് 130 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 130 റൺസ് വിജയലക്ഷ്യം.ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 129 റൺസെടുത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ഹൈദരാബാദ് ബൗളർമാർ തുടക്കം മുതലേ വരിഞ്ഞുമുറുക്കുന്നതായിരുന്നു കാഴ്ച. സ്‌കോർ ബോർഡിൽ 60 തികയ്ക്കുന്നതിനു മുമ്പേ നാല് മുൻ നിര വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. 43 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.

പൃഥ്വി ഷാ(11), ശിഖർ ധവാൻ(12), ഋഷഭ് പന്ത്(5), രാഹുൽ തെവാതിയ (5), കോളിൻ ഇൻഗ്രാം(5), ക്രിസ് മോറിസ് (17) കഗീസോ റബാഡ(3) എന്നിവരാണ് പുറത്തായത്. ഭുവനേശ്വർ കുമാർ, മുഹമ്മദ് നബി, സിദ്ധാർത്ഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഹൈദരാബാദ് ഇന്ന് കളിക്കാനിറങ്ങിയത്. ഇഷാന്ത് ശർമ്മ, രാഹുൽ തെവാതിയ, അക്‌സർ പട്ടേൽ എന്നിവർ തിരിച്ചെത്തിയതായാണ് ഡൽഹി ടീമിലെ മാറ്റം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top