സഞ്ജു സാംസൺ; ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലീൻ ഹിറ്റർമാരിൽ ഒരാൾ

ക്രിക്കറ്റിനോടുള്ള അഭിനിവേശത്തിലും കളിയിലുള്ള അറിവിലും കളി ആരാധനയിലും മറ്റേത് സംസ്ഥാനക്കാരെപോലെയും മലയാളികളും വളരെ മുമ്പിലാണ്. പക്ഷേ ശരിക്കും നമ്മൾ ആഴത്തിൽ അറിയുമ്പോൾ “മുറ്റത്തെ മുല്ലക്ക് മണമില്ല” എന്നു പറയുന്നത് ഇവിടെയും അക്ഷരാർത്ഥത്തിൽ അന്വർത്ഥം തന്നെ.. അത് പണ്ടാണെങ്കിലും ഇന്നായാലും ഒരുപോലെ തന്നെ. ഇന്നലെ ഗംഭീർ സഞ്ജുവിന്റെ മാസ്മരികമായ ദൃശ്യവിരുന്നിന് സാക്ഷിയായപ്പോൾ സഞ്ജുവിനെ പറ്റി ട്വീറ്റ് ചെയ്തതും അതിന്റെ പ്രതികരണമായി വന്ന ചിലരുടെ വളരെ വിഭിന്നമായ കളിയാക്കലുകളും കണ്ടപ്പോൾ ഒന്ന് എഴുതണമെന്ന് തോന്നി. ഗംഭീറിന്റെ രാഷ്ട്രീയം അത് ജീവിതത്തിലായാലും പൊളിറ്റിക്സിലായാലും ക്രിക്കറ്റിലായാലും മാറ്റിവയ്ക്കൂ നമ്മൾ ഇവിടെ സംസാരിക്കുന്നത് സഞ്ജു എന്ന കളിക്കാരനെ പറ്റിയാണ്. ഗംഭീറിന്റെ ട്വീറ്റ് മാത്രമേ ശ്രദ്ധിക്കപ്പെട്ടു എന്നുവേണം പറയാൻ. ഒട്ടേറെ പ്രമുഖർ ഇന്നലെ സഞ്ജുവിനെ പറ്റി ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

കേരളത്തിൽനിന്ന് ടിനു യോഹന്നാൻ മുതൽ ശ്രീശാന്തടക്കം സഞ്ജു വരെ വിരലിലെണ്ണാവുന്ന ഇവർ മാത്രമേ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ആഭ്യന്തര കളിയുടെ പ്രക്ഷേപണം വളരെ കുറഞ്ഞ, അല്ലെങ്കിൽ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് ദേശീയ ടീമിൻറെ പടിവാതിൽക്കലെത്തി  തിരിച്ചുപോന്ന ടിനു യോഹന്നാൻ എന്ന കളിക്കാരനെ നമുക്ക് ആദരവോടെ മാറ്റിവയ്ക്കാം. ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ശ്രീശാന്ത്, സഞ്ജു എന്ന രണ്ടു പ്രതിഭകളെ പറ്റിയും അവർക്ക് ക്രിക്കറ്റിൽ എന്തായിരുന്നു സ്ഥാനം എന്നതും അവർ കഴിവുകൊണ്ട് എന്താണെന്നതും എന്ത് അർഹിച്ചിരുന്നു എന്നതും എന്തു കൊണ്ട് ലഭിച്ചില്ല എന്നതും അവർക്ക് നമ്മുടെ ഇടയിൽ(എല്ലാവരും എന്നല്ല ചില മലയാളികളുടെ) ഉള്ള കാഴ്ചപ്പാട് പൊതുവേ എന്താണെന്നും എന്നതിനെ കുറിച്ചാണ്.
എന്തുകൊണ്ട് ശ്രീശാന്ത് എന്നതെന്താൽ, കാരണം ശ്രീശാന്തിലൂടെ മാത്രമേ സഞ്ചുവിലേക്ക് എത്താൻ കഴിയൂ.

ലോകക്രിക്കറ്റിലെ അതികായനായ ഒരു തലമുറയിൽ ഓസ്ട്രേലിയൻ ടീമിന്റെ നെടുംതൂണായ പിന്നീട് ഇന്ത്യയുടെ ഐതിഹാസിക ജയത്തിൽ പങ്കാളിയായ മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ ശ്രീയെക്കുറിച്ച് പിന്നീട് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്:

Greg Chappell, India’s coach at the time, wrote in a newspaper column: “I have never seen anyone bowl out-swing at genuine pace with better control and a more perfect seam position than Sree demonstrated in that Test (Johannesburg) and the next one in Durban. That includes the great Dennis Lillee.

“I spent a lot of time with Sree because he was a potential game-changer if only we could get him to add emotional intelligence to the great skill he possessed.”

The former Australian captain also revealed that while Sreesanths bowling could fluctuate based on his emotional state, the onus was on the team management to focus on his positives and ignore the negatives.

എത്രപേർക്കറിയാം, അല്ലെങ്കിൽ എത്രപേർക്ക് സൂചനയുണ്ട്, അല്ലെങ്കിൽ എത്രപേർ സമ്മതിക്കും, ഒരു പക്ഷേ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ആക്രമണകാരിയായ ഔട്ട് സിംഗർ എറിയുന്ന ബൗളർ ഇന്ത്യയിൽ നിന്നാണെന്ന്. അതിൽ നിന്ന് പിന്നെയും കൃത്യമായി പറഞ്ഞാൽ അവൻ കേരളീയൻ ആണെന്ന്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ലോകം കണ്ട ഏറ്റവും മികച്ച ഔട്ട് സ്വിംഗർ ബൗളർ ശ്രീശാന്താണെന്ന്. അതിന്റെ പേരിലാണോ നാമിന്ന് ആ പ്രതിഭയെ ഓർക്കുന്നത് കളിക്കളത്തിൽ ഉണ്ടായിട്ടുള്ള നിർഭാഗ്യകരമായ സംഭവങ്ങളുടെ പേരിലും അവൻ തന്നെ വരുത്തിവച്ച പൊട്ടിത്തെറികളുടെ പേരിലും ബൗളിങ്ങിലുള്ള സ്ഥിരതയില്ലായ്മയുടെ പേരിലും പിന്നെ ആരൊക്കെയോ കരുക്കൾ നീക്കി എന്തിനൊക്കെയോ വേണ്ടി നൂൽപാവയാക്കി നിയമം നിരപരാധിയെന്ന് വിധിച്ച കളി ജീവിതം ഹോമിക്കേണ്ടി വന്ന ആ “ദേശദ്രോഹി” എന്ന പേരിലും. ഓർക്കണേ ജനിച്ച കാലം തൊട്ട് 1970’ൽ മുതൽ കളിച്ചു തുടങ്ങുന്ന കാലം തൊട്ട് പിന്നീട് കോച്ചായി ഇതെഴുതിയ കാലത്തിൽ കൂടി തൊട്ടിന്നുവരെ ക്രിക്കറ്റ് ഇത്ര അടുത്തു കാണുന്ന ഒരു ക്രിക്കറ്റ് ലെജൻന്റാണ് മലനാട്ടിൽ ഉള്ള തലതെറിച്ച പയ്യനെ പറ്റി ഇത് പറഞ്ഞത്. എത്രയോ മഹാന്മാരായ ബോളർമാരെ നേരിട്ട എത്രയോ മഹാന്മാരായ ബോളർമാർടെ കൂടെ കളിച്ച എത്രയോ മഹാന്മാരായ ബോളർമാരെ നേരിട്ടു കണ്ടതും പരിശീലിപ്പിച്ചതുമായ ഒരു പരദേശ പ്രതിഭ പറഞ്ഞതാണിത്. ശ്രീ എന്ന ബൗളറുടെ കുറവുകളെ പറ്റിയും എങ്ങനെ വീഴ്ച ഉണ്ടാവാം എന്നതിനെപ്പറ്റിയും വ്യക്തമായി ഗ്രെഗ് പറയുന്നുണ്ട്. ഞാൻ ഇങ്ങനെ ശ്രീയെ പറ്റി conclude ചെയ്യും.

“He was one of the best graced ever…
But his consistency,concentration & conversion level was not good..He may have put hardly any effort at his good times which by the results show that he never took the next step as a bowler.Above all his inconsistent behaviour. Together all this contributed to his never took next fantastic step as a bowler and he’s almost forgotten for what he was’nt..”

എന്നാലും ഇന്നും ശ്രീയെ ആ പ്രതിഭയുടെ പേരിൽ ഓർത്തിരിക്കുന്ന ഒട്ടേറെ കളിയാരാധകരുണ്ട് ഇന്ത്യയിൽ അതിൽ സിംഹഭാഗവും നോർത്ത് ഇന്ത്യൻസ് ആണെന്ന് നിസ്സംശയം പറയാം.

അതുപോലെതന്നെ ഒരിക്കൽ രാഹുൽദ്രാവിഡ് ശ്രീയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

Sree’s got a lot of skill as a bowler. A lot of talent. There is no doubt that when hes bowling well, he’s probably one of the best that I’ve ever seen. Its just a question of him realizing that he’s got to be able to be a lot more consistent to get selected, Dravid told.

If hes going to go up and down (with his performances) obviously captains and selectors are going to say we don’t know which Sreesanth to get and expect. And they’ll go for a safer option, so its really up to him, the former India captain added.

ഇവിടെ ദ്രാവിഡും ഗ്രെഗ് ചാപ്പൽ പറഞ്ഞത് ശരിവെക്കുന്നു. ശ്രീ എന്താണെന്നും ആരാവാമായിരുന്നു എന്നും എന്തുകൊണ്ട് വീഴ്ച സംഭവിച്ചു എന്നും ശരി വെക്കുന്ന വാക്കുകൾ. തൻറെ പൊട്ടൻഷ്യൽ എന്താണെന്ന് ശരിക്കും അറിയാതെ പോയ പ്രതിഭ.

ഇനി സഞ്ജുവിലേക്ക് വരാം.
ഒരിക്കൽ ഗവാസ്കർ ഒരു ടിവി പ്രസന്റേഷിനടയിൽ പറഞ്ഞ ഒരു കാര്യമുണ്ട്.
പന്തിനെയും സഞ്ജുവിനും തന്നാൽ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഗവാസ്കർ അന്ന് മറുപടി കൊടുത്ത് സഞ്ജു എന്നായിരുന്നു കാരണം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് രണ്ടുപേരും ഒരുപോലെ നല്ല ബാറ്റ്സ്മാൻമാർ തന്നെ പക്ഷേ – ‘ Sanju has good solid defense and sound technique. A Batsman requires a good defense too to be a successful batsman. Sanju has got it.’

അതിനുശേഷം ഇപ്പോൾ ഏകദേശം രണ്ടു കൊല്ലം ആയെന്നു തോന്നുന്നു.
ആ രണ്ടു കൊല്ലത്തിനിടക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. സഞ്ജുവിന് കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ആയില്ല,മുന്നോട്ട് ഒരുപടികൂടി കയറാൻ സഞ്ജുവിന് അത്രയ്ക്കങ്ങോട്ട് പറ്റിയില്ല പക്ഷേ കിട്ടിയ അവസരങ്ങൾ എല്ലാം മുതലാക്കിയ പന്ത് ഇന്ന് ഇന്ത്യൻ ടീമിനെ ഭാവിയിലെ വിക്കറ്റ്കീപ്പർ എന്ന സ്ഥാനം ഏകദേശം അരക്കിട്ടുറപ്പിച്ചതു പോലെയാണ്.

പതിനേഴാം വയസ്സിൽ കേരളത്തിൽ വേണ്ടി രഞ്ജിട്രോഫിയിൽ അരങ്ങേറ്റം കുറിച്ച് കേരളത്തെ ഏറ്റവും ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ലാസിൽ പ്രതിനിധീകരിച്ചു എന്ന റെക്കോർഡ് നേട്ടത്തോടെയാണ് സഞ്ജു അരങ്ങേറിയത്. എല്ലാവർക്കും ഓർമ്മ സഞ്ജു രാജസ്ഥാനിലൂടെയാണ് ഐപിഎല്ലിൽ കളിച്ചു തുടങ്ങിയത് എങ്കിലും സഞ്ജുവിന് വളരെ കുറച്ചുപേർക്കെങ്കിലും മാത്രമറിയുന്ന ഒരു പാസ്റ്റ് ഉണ്ട്. സഞ്ജു 2012’ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഭാഗമായിരുന്നു. ഒരിക്കലും കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ടീമിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു സഞ്ജു. അതായത് ഗംഭീർ നയിച്ച ആ ടീമിൽ അദ്ദേഹത്തിന് വളരെ അടുത്തറിയുന്ന വളരെ അടുത്ത കണ്ടിട്ടുള്ള ഒരു പ്ലെയർ പക്ഷേ ഒരിക്കലും കളിക്കാനുള്ള അവസരം ലഭിക്കാതെ പോയി എന്ന് മാത്രം. പിന്നീടങ്ങോട്ട് അടുത്ത സീസണിൽ രാജസ്ഥാനിൽ എത്തിയ സഞ്ജു പിന്നെ തലവര മാറുന്ന കളിയാണ് പുറത്തെടുത്തത്. സമപ്രായക്കാരായ അതുവരെയുള്ള എല്ലാ ക്രിക്കറ്റർമാരിൽ നിന്നും വളരെ വേറിട്ടുനിൽക്കുന്ന എന്നാൽ എഫക്ടീവ് ആയിട്ടുള്ള ക്രിക്കറ്റ് ബ്രെയിൻ ആണ് സഞ്ജുവിനെ അരങ്ങേറ്റ സീസണിൽ എടുത്തുകാട്ടിയത്.ആദ്യ കളിയിൽ തന്നെ തകർച്ച നേരിട്ട ടീമിനെ രക്ഷിച്ച നിർണായകമായ പെർഫോമൻസൊടെ പേരെടുത്തു തന്നെയാണ് സഞ്ജു ഐപിഎൽ കരിയർ തുടങ്ങിയത്. പിന്നെ രണ്ടാഴ്ചക്കപ്പുറമുള്ള കളിയിൽ ഇപ്പോഴും തകർക്കപ്പെടാത്ത ഐപിഎല്ലിലെ ഏറ്റവും “യങ്ങസ്റ്റ് ഹാഫ്-സെഞ്ചൂറിയൻ” എന്ന നേട്ടം. പക്ഷേ ആ കളി കണ്ട് ആരും മറക്കാത്ത രണ്ട് ഷോട്ടുകൾ ഉണ്ട് സഞ്ജുവിനെ ശരിക്കും “Aesthetically beautiful” എന്ന് പത്തൊമ്പതാം വയസ്സിൽ ക്രിക്കറ്റ് രേഖകളിലേക്ക് എഴുതിചേർത്ത രണ്ട് സിക്സുകൾ. മുരളി കാർത്തികിനെതിരെ നിന്ന ഗാർഡിൽ നിന്ന് മാറി സ്പേസ് കണ്ടെത്തി എക്സ്ട്രാ കവറിനു മുകളിലൂടെ തുടർച്ചയായ രണ്ട് സിക്സുകൾ സഞ്ജു പറത്തുമ്പോൾ അവിടെ അവൻ എഴുതി ചേർക്കുകയായിരുന്നു തന്റെ പ്രതിഭയുടെ ആഴവും മികവും. അന്ന് കളി ആരാധകരും ക്രിക്കറ്റിലെ പ്രമുഖ പണ്ഡിതരും സഞ്ജുവിൻറെ പ്രതിഭയെ വാഴ്ത്തിയത് കയ്യും കണക്കും ഇല്ലായിരുന്നു. പിന്നീടങ്ങോട്ട് അഞ്ചുവർഷ കാലയളവിനിടയിൽ ഒട്ടേറെ ഇന്നിംഗ്സുകൾ ഒന്നും എടുത്തു പറയാനില്ലാത്ത സഞ്ജു ഡൽഹിക്ക് വേണ്ടിയുള്ള സെഞ്ച്വറിയും ഇന്നലെ സൺറൈസേഴ്സിന് എതിരെയുള്ള സെഞ്ച്വറിയും ഒക്കെ തന്നെയെ എണ്ണം കൊണ്ട് എടുത്തു കാണിക്കാനുള്ളൂ.
പിന്നെ അവിടെ ഇവിടെയും ഒറ്റപ്പെട്ട അർധസെഞ്ച്വറികളും. ഒരു അഞ്ചുവർഷ കാലയളവിനിടയിൽ ഇതുമാത്രം ഒരിക്കലും അത്ര മികവുറ്റ നേട്ടമായി കാണിക്കാൻ പറ്റില്ല. അതുതന്നെയാണ് സഞ്ജു എന്ന ബാറ്റ്സ്മാന്റെ പ്രശ്നവും.

പക്ഷേ മുകളിൽ പറഞ്ഞ ഇന്നിങ്സുകളേക്കാൾ സഞ്ജുവിന്റെതിൽ കൂടുതൽ ഓർത്തു നിൽക്കുന്ന രണ്ടെണ്ണം എന്നെ സംബന്ധിച്ച് ഒന്ന് 2015 അന്ന് ചാമ്പ്യന്മാരായ മുംബൈക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ വച്ച് ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിംഗ് നിരക്കെതിരെ ടീമിലെ മറ്റുള്ള ബാറ്റ്സ്മാൻമാർ എല്ലാവരും നിഷ്പ്രഭം പരാജയപ്പെട്ടപ്പോൾ ഒറ്റയാനായി നിന്ന് പടപൊരുതി അനായാസതയോടെ ഗ്രൗണ്ടിന്റെ നാല് മൂലയ്ക്കും പന്ത് പായിച്ച് അവരുടെ ബോളിങ് നിരയെ ഛിന്നഭിന്നമാക്കിയ 76(46) ഇന്നിങ്സാണ്.
രണ്ടാമത്തേത് തന്റെ ആദ്യ ഐപിഎൽ സീസണിൽ കൊൽക്കത്തയ്ക്കെതിരെ ഈഡൻഗാർഡൻസിൽ എടുത്ത 40(36). റണ്ണിൻറെ എണ്ണം കൊണ്ട് കുറവാണെങ്കിലും ഇന്നിംഗ്സിന്റെ ആഘാതം വളരെ വലുതായിരുന്നു ടീമിലെ എല്ലാവരും ഒരു ഡെഡ് പിച്ചിൽ കളിക്കാൻ അറിയാതെ വീണപ്പോൾ ഒരു 19കാരൻ എങ്ങനെ കളിക്കണമെന്ന് അനായാസതയോടെ കാണിച്ചുകൊടുത്തു ടോപ്സ്കോററായി.
ഇതിൽ എതിരെ നിന്ന ക്യാപ്റ്റൻ അതിന്റെ തൊട്ടുമുന്നത്തെ കൊല്ലം അവനെ നയിച്ച കീഴിൽ കളിക്കാൻ കഴിയാഞ്ഞ അതേ ആൾ തന്നെ ആയിരുന്നു ഗൗതം ഗംഭീർ.

ഈ അഞ്ചു വർഷക്കാലത്തിനിടയിൽ സഞ്ജുവിൻറെ ഒറ്റപ്പെട്ട മികച്ച ഇന്നിംഗ്സുകൾക്ക് കിട്ടിയ വാഴ്ത്തലുകൾ ശ്രദ്ധിച്ചാൽ എല്ലാവർക്കും മനസിലാകും അല്ലെങ്കിൽ സഞ്ജുവിൻറെ കളി പിന്തുടരുന്ന ആർക്കും മനസിലാകുന്ന ഒന്നാണ്.
When Sanju is in full flow he is aesthetically pleasing sight to the eyes.
There are two batsmen who when bats in their prime look everything effortless and easy. One is Yuvraj back in his peak days and the other is Rohit when peaked. it’s not about the amount of runs they mint but the way how they make it so effortless and so smoothly flowing with exquisite piece of timing rather than power. They can literally manoeuvre any length to anywhere thanks to their supreme Grace and charm technique. The reason why those two batsmen are mentioned here is cos Sanju when in his prime is the the third one who adds automatically to that list. That’s the type of grace gifted to him by the God.
പൊതുവേ എല്ലാ ക്രിക്കറ്റ് പണ്ഡിതരും സഞ്ജുവിനെ പറ്റി സമാനമായ വിലയിരുത്തലുകളാണ് നടത്താറുള്ളത്.
അതുകൊണ്ടുതന്നെയാണ് സഞ്ജുവിൻറെ ഒറ്റപ്പെട്ട മികച്ച ഇന്നിംഗ്സുകൾ കാണുമ്പോൾ എല്ലാവരും മതിമറന്ന് പ്രശംസിക്കുന്നത് കാരണം അത് എടുക്കുന്ന റൺസിന്റെയോ മുന്നേ എടുത്ത റൺസിന്റെയോ തൂക്കത്തിൽ അല്ല അത് എടുത്ത രീതിയിലും എടുത്ത അനായാസതയിലുമാണ് ആളുകൾ വിലയിരുത്തുന്നത്. അവിടെയാണ് സഞ്ജുവിന്റെ ആയാസരഹിതമായ കഴിവ് ഇന്ത്യയിലെ സമപ്രായക്കാരായ ബാറ്റിംഗ് പ്രതിഭകളെക്കാളും വളരെയേറെ മുന്നിൽ നിൽക്കുന്നത്. പന്തിനെ പോലെയോ അല്ലെങ്കിൽ റസ്സലിനെ പോലെയോ well-built ആയിട്ടുള്ള ഒരു ആളല്ല സഞ്ജു physically അവരെക്കാളും എത്രയോ ലിമിറ്റഡ് ആയ പ്ലെയർ. എന്തുകൊണ്ട് മറ്റു രണ്ടു പേരുകൾ ഇവിടെ പറഞ്ഞതെന്നാൽ. 2016 മുതൽ ഇന്ന് വരെ ഭുവനേശ്വഴിന്റെ peak കാലഘട്ടത്തിൽ അദ്ദേഹത്തെ വളരെ അടുത്തഫോളോ ഇത് ഒരു ആരാധകനാണ് ഞാൻ. അദ്ദേഹത്തെ ഇത്രയധികം നിസ്സഹനാക്കിയ രണ്ടുപേർ ഇതുവരെ പന്തും റസ്സലും അല്ലാതെ വേറൊരു പേര് ഓർത്തെടുക്കാൻ ഇല്ല.
ഒന്ന് ഡൽഹിയിൽ പന്ത് ഐപിഎല്ലിലെ തൻറെ ആദ്യ സെഞ്ചുറി കുറിച്ച ആ ദിവസവും പിന്നെ ഒന്ന് കഴിഞ്ഞദിവസം കൊൽക്കത്തയിൽ വച്ച് റസ്സൽ നടത്തിയ Carnage’മാണ്.പന്തിന്റെ ആ ഇന്നിംഗ്സിൽ ക്രീസിൽ നിന്നുള്ള മൂവ്മെന്റും റിസ്കി ആയിട്ടുള്ള ഷോട്ടുകളും മസിൽ പവർ വച്ച് Mistimed ഷോട്ടുകൾ പോലും ഭുവനേശ്വറിനെ നിസ്സഹായനാക്കിയപ്പോൾ. കഴിഞ്ഞ ദിവസം റസ്സലും തന്റെ impeccable muscle power വെച്ച് Mistimed ഷോട്ടുകൾ precision ബോളുകളും അനായാസം അതിർത്തിവരെ കടത്തി.(ഒരു പരിധിവരെ ക്യാപ്റ്റൻസി പ്രഷർ മൂലം ഭുവനേശ്വർ Succumb ചെയ്തു എന്നു വിശ്വസിക്കുന്നു.കാരണം പതിവിൽനിന്ന് വിപരീതമായി ഒരുപാട് മോശം ഡെലിവറികൾ ഭുവനേശ്വർ ആ ഓവറിൽ ചെയ്തിട്ടുണ്ട്. തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ russell നെക്കാളും ഉഗ്രനായി പന്ത് തന്നെ ഭുവനേശ്വറിനെ നിഷ്പ്രഭമാക്കി എന്ന് പറയും)

പക്ഷേ ഇന്നലെ സഞ്ജു ഭുവനേശ്വറിനെതിരെ ചെയ്തത് ഇതൊന്നുമല്ല. ശരിക്കും ഒരു supremely talented & graced batsman’ന്റെ ക്രാഫ്റ്റ് ആയിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകത്തിനു സഞ്ജു കാണിച്ചത്. റസ്സലിനയയോ പന്തിനെയോ കമ്പയർ ചെയ്യുമ്പോൾ well built or മസിലിന്റെ അകമ്പടിയോ ഇല്ലാത്ത സഞ്ജു തന്റെ ബോൾ ജഡ്ജ് ചെയ്യാനുള്ള കഴിവിലും precision’ലും പിന്നെ ഗ്യാപ്പുകൾ കൃത്യമായി pierce ചെയ്യാനുള്ള കഴിവും ആണ് യൂസ് ചെയ്തത്. ഇവിടെ സഞ്ജു ഭുവനേശ്വർ അവസാനം നേരിട്ട് ആ ഓവറിൽ അവസാന അഞ്ച് ബോളുകളിൽ ഭുവനേശ്വറിന് ഒരിക്കൽപോലും ലെങ്ത് പിഴച്ചിട്ടില്ലായിരുന്നു. കൃത്യമായി സെറ്റ് ചെയ്ത ഫീൽഡിന് അനുസൃതമായി well directed precision യോർക്കറും ലെങ്ത് ബോളുകളും എറിഞ്ഞ ഭുവനേശ്വറിനെ നിസ്സഹായനാക്കി ആ ഫീൽഡർമാരുടെ ഇടയിൽക്കൂടി തന്നെ ഓഫ്സൈഡിൽ 4 ബൗണ്ടറികൾ നേടുമ്പോൾ അതിന് റസ്സലും പന്തും നേടിയ സിക്സുകളേക്കാൾ എത്രയോ ഭംഗിയുണ്ടായിരുന്നു. ക്രീസിൽനിന്ന് പൊസിഷൻ മാറി കളിക്കാതെ ബൗളറുടെ rhythm തെറ്റിക്കാതെ അവൻ എത് ലെങ്ങ്തും ബോൾ ചെയ്യട്ടെ ഫീൽഡർമാർ എവിടെ എന്ന് മനസ്സിലാക്കി കൃത്യമായി സെറ്റ് ചെയ്ത് ആ ഫീൽഡർമാരെ പോലും അനായാസമായി bisect ചെയ്തുള്ള ബൗണ്ടറികൾ. അതാണ് സഞ്ജുവിൻറെ കഴിവ് അനായാസതയോടെ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിവ് ലഭിച്ച ബാറ്റ്സ്മാൻ. അതിന് അവന് വേണ്ടത് മസിൽ പവറോ അല്ലെങ്കിൽ well-built ആയിട്ടുള്ള ശാരീരിക കഴിവല്ല പകരം exquisite piece of supreme timing blended with godly graced wrists and precision brain to pierce gaps. ഇന്നലത്തെ സഞ്ജുവിൻറെ Wagon Wheel പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും വിക്കറ്റിന്റെ എല്ലാ മേഖലയിലേക്കും ഒരേ അനായാസതയോടെ സ്കോർ ചെയ്തിരിക്കുന്നു. Supreme Batsmanship എന്നല്ലാതെ അതിനെ വാഴ്ത്താൻ ഇരിക്കാൻ കഴിയില്ല. പന്തിന്റെ ഇന്നിങ്സോ റസ്സലിന്റെ ഇന്നിങ്സോ സഞ്ജുവിൻറെ ഇന്നിങ്സോ എന്ന് ചോദിച്ചാൽ ക്രിക്കറ്റിനെ അടുത്തറിഞ്ഞുവർക്ക് സഞ്ജു എന്നായിരിക്കും ഉത്തരം.

ഒരു കൊല്ലം അടുത്തു കണ്ടതും കഴിഞ്ഞ എഴു കൊല്ലമായി തൊട്ടകലത്തിൽ വളർച്ച കാണുന്നതും ഇന്നലത്തെ ഉഗ്രൻ Batsmanship പിന്നെയും കണ്ടപ്പോൾ ഗംഭീർ വാചാലനായി പോയത് അത് അവന്റെ കൺസിസ്റ്റൻസി ഒന്നും ഓർത്തു കൊണ്ടല്ല പക്ഷേ ഇത്രയും പ്രതിഭാ സമ്പന്നനും ഫ്ലെക്സിബിളുമായ ബാറ്റ്സ്മാൻ ദേശീയ ടീമിന്റെ പുറത്തില്ല എന്ന് അദ്ദേഹത്തിന്റെ ക്രിക്കറ്റ് എക്സ്പീരിയൻസ് വെച്ച് ജഡ്ജ് ചെയ്യാൻ പറ്റിയതുകൊണ്ടാണ്. ഓർക്കണേ ഒട്ടേറെ കാലം international ലെവലിൽ ക്രിക്കറ്റ് കളിച്ച ഒരാൾ ഡൽഹി രഞ്ജി ടീമിൽ തന്റെ ക്യാപ്റ്റൻസി’യുടെ കീഴിൽ കളിച്ച റിഷഭ് പന്തിനെ പോലും തൃണവൽക്കരിച്ച് സഞ്ജുവിനെ മികച്ച പ്രതിഭയെന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് എത്രമാത്രം ആഴമുള്ള ഒരു പ്രതിഭയാണെന്ന് നാം മനസ്സിലാക്കണം. പിന്നെ “Best Wicket Keeper Batsman” Currently എന്നു പറഞ്ഞതുകൊണ്ട് ലോകക്രിക്കറ്റിലെ മുടിചൂടാമന്നനായ legacy ഉള്ള കരിയറിന്റെ twilight എത്തിയ ഒരു legend’ന്റെ നേട്ടങ്ങളെ ഒന്ന് തൊടുക പോലും ഇല്ല. ഒരു പ്രത്യേക ഫാൻ ബേസ് ഇത്ര അസ്വസ്ഥരാകുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല… ഇത് സഞ്ജുവിന്റെ പ്രതിഭയുടെ ആഴത്തിനു കിട്ടിയ Approval ആണ്… അത്രയേ ഉള്ളു അല്ലാതെ സഞ്ജുവിനെ താറടിച്ചുക്കാട്ടണ്ട ഒരു കാര്യവുമില്ല.

ഒന്നു മുതൽ ഏഴ് വരെ പൊസിഷനുകളിൽ എവിടെയും കളിക്കാൻ അനായാസം കഴിവുള്ള ബാറ്റ്സ്മാൻ ഇന്ത്യയിൽ മറ്റൊന്നില്ല എന്ന് തന്നെ പറയാം.
കുറച്ചെങ്കിലും അത് ചെയ്യാൻ പറ്റും എന്ന് ഉറപ്പുള്ള ഒരു ബാറ്റ്സ്മാൻ പന്ത് ആണ് പക്ഷേ ഒരേ dimension’ൽ കളിക്കുന്നതിനേക്കാൾ പ്രതിഭയുടെ ആഴം കൊണ്ട് സന്ദർഭങ്ങൾക്കനുസരിച്ച് വ്യത്യസ്തമായി സമീപിക്കാൻ കഴിവുള്ള ഫ്ലെക്സിബിലിറ്റിയുള്ള സഞ്ജു ആ കാര്യത്തിൽ മൈലുകൾ മുമ്പിലാണ്. പിന്നെ സ്പിന്നിനെതിരെയും പേസിനെതിരെയും പ്രത്യക്ഷത്തിൽ യാതൊരു വീക്ക്നെസുമില്ലാത്ത ബാറ്റ്സ്മാൻ.

2018 സെപ്റ്റംബറിൽ ലോകത്തിലെ സീസൺഡ് കോച്ചും കേരള കോച്ചുമായ ഡേവ് വാട്ട്മോർ സഞ്ജുവിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്.
“I think Sanju has’nt released his full potential yet. He is a wonderful talent and we are only going to see the best of him in the years to come.”

ലോകത്തിലെ സ്പിന്നർമാരുടെ തലതൊട്ടപ്പനായ ക്രിക്കറ്റിലെ ലെജൻഡുകളിൽ മുൻനിരയിൽ നിൽക്കുന്ന രാജസ്ഥാന്റെ മെന്ററായ ഷെയിൻ വോൺ 2018’ൽ സഞ്ജു ഐപിഎല്ലിലെ താരമാകും എന്ന് എന്ന് പ്രവചിച്ചതാണ്. പക്ഷേ അന്ന് അദ്ദേഹത്തിന് നിരാശയോടെ തലകുനിക്കേണ്ടി വന്നു.പക്ഷേ 2019’ൽ ഐപിഎൽ തുടങ്ങുമ്പോഴും അദ്ദേഹത്തിന് അത് തന്നെയെ പറയാനുള്ളൂ ഐപിഎല്ലിൽ സഞ്ജു ആകും എം.വി.പി. ഒരിക്കൽ അവനു വേണ്ടി വാദിച്ച് നിരാശയോടെ തലകുനിക്കേണ്ടി വന്നു എന്നിട്ടും അദ്ദേഹത്തിന് ആ പ്രതീക്ഷ കൈവിടാൻ കഴിയുന്നില്ല കാരണം എന്തെന്ന് വെച്ചാൽ അത്രയ്ക്കുണ്ട് അവന്റെ പ്രതിഭ എന്ന് അദ്ദേഹത്തിന് അറിയാം. ഓർക്കണേ ജോസ് ബട്ട്ലർ,ബെൻ സ്റ്റോക്സ്,ജോഫ്ര ആർച്ചർ, സ്റ്റീവൻ സ്മിത്ത്,അജിൻക്യ രഹാനെ, എന്നീ അന്തർദേശീയ ലെവലിൽ അസാധ്യ മികവു പ്രകടിപ്പിച്ച സ്വന്തം ടീമിലെ മോൺസ്റ്ററുകളെയും ഐപിഎല്ലിലെ മറ്റ് മുടിചൂടാമന്നന്മാരെയും തൃണവൽക്കരിച്ച് കൊണ്ടാണ് അദ്ദേഹം സഞ്ജുവിൻറെ പേര് പിന്നെയും ഈ സീസണിൽ എടുത്ത് പറഞ്ഞത്.അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

Warne : “Rajasthan royals have got so many match winners like Archer, Butler, Stocks & Smith.
‘Sanju’…I mean.. come Onnn..’.
For me Sanju Samson will be the MVP of the IPL this season. He’will be the player of the tournament.”

Interviewer (Gets awfully surprised) : why do you say that!!?

Warne : ” I just, think he’s class & he’ll be batting at number 3. I think he’s a terrific player against against Pace and spin. He has got tremendous skill. He’s been working hard. He has just started to find his form. He is very determined and I think this is his year…I think by the end of 2019 (കർക്കശമായി വിരലെടുത്തു പറഞ്ഞ്) Sanju Samson will be playing for India in all formats of the game too”

പിന്നെ സഞ്ജു എന്ന ബാറ്റ്സ്മാൻ ഇതുവരെയുള്ള യാത്രയിൽ എവിടെ പരാജയപ്പെട്ടു എവിടെയാണ് അദ്ദേഹത്തിന് ശ്രീശാന്തുമായി സാമ്യത എങ്ങനെ കരിയറിൽ ഇപ്പോഴും ഒരേ സ്ഥലത്തുതന്നെ നിൽക്കുന്നത് എന്നതാണ് ഇനി സംസാരിക്കുന്നത്. Consistency, Conversion,Confidence, Concentration ഇതിൽ മൂന്നിലും സഞ്ജു ബഹുദൂരം പിന്നിലാണ്. അഗാധമായ കഴിവുണ്ടായിട്ടും തുടർച്ചയായി മികച്ച സ്കോറുകൾ കണ്ടെത്തുന്നതിലുള്ള പിടിപ്പുകേട് – Consistency. മികച്ച തുടക്കം കിട്ടിയിട്ടും അത് നല്ല സ്കോറിലേക്ക് കൺവെർട്ട് ചെയ്യാൻ കഴിയാതെ വിക്കറ്റ് വലിച്ചെറിയുന്നത് – Conversion. ടീമിന്റെ പ്രതീക്ഷകളും നെടുംതൂണും ആവുമ്പോൾ അത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയി വിജയിക്കാനുള്ള ആത്മവിശ്വാസമില്ലായ്മ – Confidence. ഇന്ത്യൻ ടീമിൽ ഒരിക്കൽ ഒരു മികച്ച അവസരം കിട്ടിയിട്ടും അത് വിജയിപ്പിക്കാൻ ആവാതെ പുറത്തോട്ട് പോയതും മറ്റൊന്നും കൊണ്ടല്ല ആത്മവിശ്വാസക്കുറവ് കൊണ്ട് തന്നെയാണ്.
Concentration – ഒരുപക്ഷേ ഇതാണ് സഞ്ജുവിൻറെ ഏറ്റവും വലിയ കുറവ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം എന്താണെന്ന് വെച്ചാൽ ഒരു പരിധിവരെ കോൺസെൻട്രേഷൻ ഉണ്ടെങ്കിൽ തീരാവുന്ന പ്രശ്നമാണ് മറ്റു മൂന്നും. അനാവശ്യവും silly’മായ ബോളുകൾ തിരഞ്ഞുപിടിച്ച് ഔട്ടാവുക. അനാവശ്യമായി Air-borne ബോളുകൾ carelessly and casually കളിക്കുക. ഒരു ബാറ്റ്സ്മാന് ഏറ്റവും ആവശ്യമായ നീണ്ടുനിൽക്കുന്ന ഏകാഗ്രത തന്നെയാണ് സഞ്ജുവിൻറെ ഏറ്റവും വലിയ കുറവ് അതുണ്ടെങ്കിൽ എല്ലാം പ്രശ്നവും തീരും. കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ മോശം ബോളുകളിൽ ഔട്ട് ആയ ബാറ്റ്സ്മാൻ സഞ്ജു ആവാം എന്നത് ഒരുപക്ഷേ തർക്കത്തിന് അതീതമായ കാര്യമാണ് അത്രയ്ക്ക് സില്ലി വിക്കറ്റുകളാണ് സഞ്ജുവിന്റേത്. ടീമിൻറെ ഏറ്റവും വലിയ പ്രതീക്ഷ ടീമിൻറെ ഏറ്റവും വലിയ ഭാരം ആകുന്ന അവസ്ഥ. പക്ഷേ എന്നിട്ടും അവർ അവനെ കളയുന്നില്ല കാരണമെന്തെന്നാൽ അത്രയ്ക്കുണ്ട് ആ പ്രതിഭ ഈ ചെറിയ കാര്യത്തിൽ അവൻ മുന്നോട്ടുപോയാൽ അവനിൽനിന്ന് ലഭിക്കാവുന്നത് ഒരുപക്ഷേ ഏറ്റവും വലിയ സംഭാവനയാണ്.

ഇനി സഞ്ജുവും ശ്രീശാന്തും തമ്മിലുളള സാമ്യത പറയാം. അവരെ അടുത്തറിഞ്ഞവർ പറഞ്ഞപോലെ രണ്ടുപേർക്കും അവരുടെ യഥാർത്ഥ പൊട്ടൻഷ്യൽ എന്താണെന്ന് മനസ്സിലായിട്ടില്ല. Character’ൽ രണ്ടുപേരും ഓപ്പോസിറ്റ് ആണെങ്കിലും അവരുടെ conversion rate’ും concentration level’ും ഒരുപോലെ വളരെ poor ആണ്, അവരുടെ പ്രതിഭയുടെ പകുതിക്ക്പോലും ഒരിക്കലും നീതി പുലർത്താത്ത ഒന്ന്. ഇതുമൂലം അവരുടെ consistency വളരെ മോശമായിരുന്നു അത് അവരുടെ ദേശീയ ടീമിൽ ഉള്ള സാധ്യതകൾ ഓരോ തവണയും തല്ലിക്കെടുത്തി. ഒരുപക്ഷേ ഇത്രയ്ക്ക് അഗാധമായ പ്രതിഭയുള്ള അതേസമയം പ്രതിഭയോട് നീതി പുലർത്താത്ത ഇവർ കേരളീയരായത് യാദൃശ്ചികതയാണോ. അതായത് അവരുടെ വളർച്ചയുടെ നിർണായക സമയത്ത് കേരള ക്രിക്കറ്റിന്റെ Quality ഇല്ലായ്മയും മറ്റ് സമാന കളിക്കാരുടെ ചാലഞ്ച് ആഭ്യന്തര ടീമിൽ ലഭിക്കാഞ്ഞതും അവരുടെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിലും ഏറെ നൽകി മുന്നോട്ട് വളർച്ച കൈവരിക്കുന്നതിലും തടസ്സം നന്നായിക്കൂടെ ഒരുപക്ഷേ കാരണം ആർക്കറിയാം?? പിന്നെ പ്രതിഭകൊണ്ട് വളരെ അസാധ്യമായ കഴിവുള്ള കളിക്കാർ ആണെങ്കിലും പിന്തുണ കൊണ്ട് അവർക്ക് അവരുടെ നാട്ടിൽ നിന്ന് അത്രയ്ക്കൊന്നും ആഴത്തിലുള്ള സപ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. ഒരുപക്ഷേ അവരെ സ്വന്തം നാട്ടിലുള്ളവരേക്കാളും സ്നേഹിക്കുന്നതും വില വയ്ക്കുന്നതും ഇന്ത്യയിലെ മറ്റു മൂലകളിലുള്ള കളിയാരാധകർ തന്നെയാവാം. ഇനിയെങ്കിലും ഭാവിയിൽ കേരള ക്രിക്കറ്റിൽ നിന്ന് ഉയരുന്ന മികച്ച പ്രതിഭകൾക്ക് ഒരിക്കലും ഇങ്ങനത്തെ ദൗർഭാഗ്യം ഉണ്ടാവില്ല എന്ന് കരുതാം കാരണം കേരള ക്രിക്കറ്റ് ഇപ്പോൾ ഒരുപാട് മുന്നേറിയിരിക്കുന്നു. അത് നല്ലൊരു കാര്യം തന്നെ.

ഈ സീസൺ സഞ്ജുവിന്റെ ആകുമെന്നോ അല്ലയൊ എന്നുള്ള വാദപ്രതിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും നിൽക്കുന്നില്ല കാരണം ഒരുപാട് തവണ പ്രതീക്ഷ തന്നിട്ട് നിരാശപ്പെടുത്തിയവനാണ് സഞ്ജു. അതിൽനിന്ന് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് സമർത്ഥിക്കാൻ ഇപ്പോഴും അറിയില്ല, കഴിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പ് പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏതു ബാറ്റ്സ്മാനോളം മികവുറ്റവനാണ് സഞ്ജു എന്ന് കൃത്യമായി സമർത്ഥിക്കാൻ പറ്റും. അതിൽ ഒരു സംശയവുമില്ല. നീതി പുലർത്തുന്നതിൽ മാത്രമേ അവൻ പരാജയപ്പെട്ടിട്ടുള്ളു. ഒരുപക്ഷേ എന്നും അങ്ങനെ ആവാതിരിക്കട്ടെ ശ്രീശാന്തിനെ പോലെ മറ്റൊരു മോശം എക്സാമ്പിൾ ആയി മാറാതിരിക്കട്ടെ. അവനെപ്പറ്റി എടുത്തു പറഞ്ഞില്ലെങ്കിലും പ്രശംസിച്ചില്ലെങ്കിലും ഒരുപക്ഷേ മറ്റൊരാൾ പറഞ്ഞത് കളിയാക്കാനും മാത്രം എങ്ങനെയാണ് അവൻ മോശപ്പെട്ടവനാകുന്നത്.
സഞ്ജു ശരിക്കുമൊരു ഒരു പ്രതിഭയാണ്.
അടുത്തറിഞ്ഞവർ വളരെ ആഴത്തിൽ അറിഞ്ഞതും ദൂരം നിന്നുള്ളവർ വെറുതെ കണ്ടതും. കാലം തെളിയിക്കുമോ? അറിയില്ല.

(‘സ്പോർട്സ് പാരഡിസോ ക്ലബ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നീരജ് എഴുതിയ കുറിപ്പ്.)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top