അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 24 ന്‌

29 ആം അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 24 ആരംഭിക്കും.ഇത്തവണ അബുദാബി പുസ്തകോത്സവത്തിൽ ഇന്ത്യയെ ആണ് അഥിതി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഏപ്രിൽ 24 ന് ആരംഭിക്കുന്ന ഇത്തവണത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.കല ,സാഹിത്യം ,നൃത്തം,സിനിമ,സംഗീതം തുടങ്ങിയ വിവിധ മേഖലകളെ യോജിപ്പിച്ചാണ് പുസ്തകോത്സവം ഇപ്രാവശ്യം സംഘടിപ്പിക്കുന്നത്.അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഡെപ്യുട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്വത്തിലാണ് പുസ്തകോല്സവം നടക്കുന്നത്.

യു എ എയുടെ പൈതൃകവും സാംസ്കാരികമൂല്യവും ഉയർത്തിപ്പിടിക്കുക,സാഹിത്യരംഗത്തു കൂടുതൽ ഉണർവ് ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത് എന്ന് സംഘടകർ അറിയിച്ചു.അബുദാബി ടൂറിസം വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായാണ് പുസ്തകോത്സവം നടത്തുന്നത്.ഇന്ത്യ അഥിതി രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയുടെ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും,കൂടുതൽ ഇന്ത്യൻ എഴുത്തുകാരും പ്രസാധകരും മേളയിൽ പങ്കെടുക്കുമെന്നും സംഘടകർ പ്രതീക്ഷയ്ക്കുന്നു.

65 രാജ്യങ്ങളിൽ നിന്നായി 1380 ഓളം പ്രസാധകരാണ് പുസ്തകമേളയിൽ പങ്കെടുക്കുക എന്നും നാലുലക്ഷത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്നതായും സംഘടകർ അറിയിച്ചു.അബുദാബി ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടത്തുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 30 ന് സമാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top