Advertisement

കെഎം മാണിയുടെ സംസ്‌കാരം മറ്റന്നാൾ

April 9, 2019
Google News 1 minute Read

അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കുന്നു. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം ആശുപത്രിയിലെ തന്നെ മോർച്ചറിയിലേയ്ക്ക് മാറ്റും.  തുടർന്ന് നാളെ രാവിലെ 10 മണിക്ക് മോർച്ചറിയിൽ നിന്നും പാലായിലേയ്ക്ക് മൃതദേഹം കൊണ്ടു പോകും. മൃതദേഹം നാളെ കോട്ടയത്ത് പൊതുദർശനത്തിവെക്കും. സംസ്‌കാരം മറ്റന്നാൾ പാലാ കത്തീഡ്രൽ പളളിയിൽ. അതേസമയം, പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുരോഹിതരുടെ പ്രാർത്ഥന നടക്കും.

ഇന്ന് വൈകീട്ട് 4.57നായിരുന്നു കെഎം മാണിയുടെ അന്ത്യം. 86 വയസ്സായിരുന്നു. രാവിലെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു.  രാവിലെ ശ്വാ​സോഛ്വാ​സം സാ​ധാ​ര​ണ നി​ല​യി​ലാ​യ​താ​യും ശ​രീ​രം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചിരുന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ൺ​പ​ത്തി​യാ​റു​കാ​ര​നാ​യ മാ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ൽ ജനിച്ച കരിങ്ങോഴക്കൽ മാണി മാണിയാണ് ആദ്യം കെ എം മാണിയായും പതുക്കെ മലയാളികളുടെ മൊത്തം മാണി സാറായും വളർന്നത്.  ഇലയ്ക്കാട് മണ്ഡലം കോൺഗ്രസിൻറെ പ്രസിഡൻറായാണ് അധികാരരാഷ്ടീയത്തിൽ ഹരിശ്രീ കുറിച്ചത്. 1959 ൽ കെ.പി.സി.സി അംഗമായ കെ എം മാണി വൈകാതെ കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയുമായി.

പി ടി ചാക്കോയുടെ മരണത്തിന് പിന്നാലെ ചാക്കോയോട് കോൺഗ്രസ് നീതിപുലർത്തിയില്ലെന്ന് ആരോപിച്ച് 1964 ഒക്ടോബർ 9 ന് കേരള കോൺഗ്രസിന് തിരുനക്കര മൈതാനിയിൽ തിരി കൊളുത്തുമ്പോൾ, ജില്ലാ പ്രസിഡൻറായിരുന്ന കെ എം മാണി കോട്ടയം ഡി സിസിയെ പൂർണ്ണമായി കേരള കോൺഗ്രസാക്കി. അങ്ങനെ കേരള രാഷ്ട്രീയത്തിൻറെ ഭാഗധേയം മാറ്റിക്കുറിച്ച കേരള കോൺഗ്രസിൻറെ സ്ഥാപക നേതാവുമായി കെ. എം മാണി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here