ബാർ കോഴക്കേസിലെ എല്ലാ ഹർജികളും ഹൈക്കോടതി തീർപ്പാക്കി; നടപടി കെ.എം മാണി അന്തരിച്ച സാഹചര്യത്തിൽ

ബാർ കോഴക്കേസിലെ എല്ലാ ഹർജികളും ഹൈക്കോടതി തീർപ്പാക്കി. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് ഹർജികൾ തീർപ്പാക്കിയത്. കെ.എം മാണി അന്തരിച്ച സാഹചര്യത്തിലാണ് നടപടി. കേസ് ഇനി നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു.ബാർ കോഴയുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും തീർപ്പാക്കിയതിൽ പെടും. വി.എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയതുൾപ്പെടെയുള്ള ഹർജികളാണ് ഹൈക്കോടതി തീർപ്പാക്കിയത്.
Read Also; ബാർ കോഴക്കേസ്; തുടരന്വേഷണമുണ്ടാകുമോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് മാർച്ച് 15ന് കോടതിയെ അറിയിക്കും
ബാർ കോഴയുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് എതിരായ കേസിന്റെ തുടരന്വേഷണം സർക്കാർ അനുമതി കിട്ടാത്തതിനെ തുടർന്ന് വൈകുന്നതിനെ ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസിൽ തുടരന്വേഷണത്തിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു വി.എസിന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here