Advertisement

‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’; പ്രചരിക്കുന്ന വ്യാജ വാർത്തയെന്ന് എം ജയചന്ദ്രൻ

April 10, 2019
Google News 9 minutes Read

‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ വെച്ച് നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ.

താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലെന്നും തന്റെ മതം സംഗീതമാണെന്നും അദ്ദേഹം പറഞ്ഞു. താൻ അയ്യപ്പ സ്വാമി ഭക്തനാണ്
35 വർഷമായി ശബരിമലയിൽ പോകുന്നയാളാണ് താൻ. അയ്യപ്പസ്വാമിയുടെ ഭക്തനാണ്. താൻ വിശ്വസിക്കുന്നത് ‘തത്വമസി’യിലാണെന്നും ജയചന്ദ്രൻ വ്യക്തമാക്കി.

Read Also : തെരെഞ്ഞെടുപ്പ് വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫെയ്‌സ്ബുക്ക്

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരമൊരു പ്രസ്താവന താൻ ഒരിടത്തും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിരവധി താരങ്ങളുടെ പേരിൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

എം ജയചന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം :

ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല …THIS IS TO MAKE IT ABSOLUTELY CLEAR THAT I HAVE NEVER MADE SUCH A STATEMENT ANYWHERE…..I am not part of any political party or brand & my religion is music…I am a devotee of Ayyappa swami & I have been to Sabarimala thirty five times…
I believe in Tatvamasi & hence wish peace to prevail for us to get spiritually enlightened.I WANT TO UNDERLINE THAT I HAVE NOTHING TO DO WITH THIS FALSE PROPAGANDA..
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ – WhatsApp, ഫെയ്സ്ബുക്ക്, മറ്റ് സ്പെയ്സുകൾ എന്നിവയിൽ റൗണ്ടുകൾ ചെയ്യുന്നു … ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ല.ഭാഗമല്ല.എന്റെ മതം സംഗീതം … ഞാൻ അയ്യപ്പ സ്വാമി ഭക്തനാണ്….
ഞാൻ തത്വാമാസിയിൽ വിശ്വസിക്കുന്നു, അതിനാൽ നമ്മെ ആത്മീയമായി പ്രകാശിപ്പിക്കാൻ സമാധാനം ആഗ്രഹിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here