കമൽനാഥിന് 124 കോടി; മകന് 660 കോടി: അച്ഛനെക്കാൾ അഞ്ചിരട്ടി സ്വത്തുമായി നകുൽ നാഥ് ജനവിധി തേടുന്നു

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥിന് 660 കോടി രൂപയുടെ ആസ്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. കമൽനാഥിന്റെ തട്ടകമായ ചിന്ദ്വാരയിൽനിന്നാണ് നകുൽ ജനവിധി തേടുന്നത്. 124 കോടി രൂപയാണ് കമൽനാഥ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ ആസ്തി.
മാതാപിതാക്കളുടെ ആസ്തിയുമായി തട്ടിച്ചുനോക്കുമ്പോൾ ബിസിനസിൽനിന്നു രാഷ്ട്രീയത്തിലേക്കു വന്ന നകുലിന്റെ ആസ്തി അഞ്ചിരട്ടി കൂടുതലാണ്. നകുലിൻ്റെ ഭാര്യ പ്രിയയ്ക്ക് 2.3 കോടി രൂപയുടെ സ്വത്തുക്കളുണ്ട്.
നകുലിന്റെയും ഭാര്യയുടെയും പേരിൽ വാഹനങ്ങളില്ല. 896 ഗ്രാം സ്വർണം, 7.6 കിലോഗ്രാം വെള്ളി, 147.5 കാരറ്റ് വജ്രം എന്നിവയാണ് നകുലിന്റെ കൈവശമുള്ള വിലപിടിച്ച വസ്തുക്കളുടെ കണക്ക്. ഭാര്യയുടെ കൈവശമുള്ള ആഭരണങ്ങളുടെ ഏകദേശ വില 57 ലക്ഷം രൂപ വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here