Advertisement

സർവകലാശാലകളിലും കോളേജുകളിലും വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീർഘിപ്പിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

April 11, 2019
Google News 1 minute Read

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും സർക്കാർ കോളേജുകളിലേയും വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീർഘിപ്പിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥിനികൾക്ക് വനിതാ ഹോസ്റ്റലുകളിൽ വൈകുന്നേരം തിരികെ പ്രവേശിക്കുന്നതിനുളള സമയപരിധി രാത്രി 9.30 വരെ ദീർഘിപ്പിച്ചുനൽകാൻ ഉത്തരവിൽ നിർദേശിക്കുന്നു.

വിദ്യാർത്ഥിനികൾക്ക് അവരുടെ കോളേജുകളിലെയും സർവ്വകലാശാകളിലെയും ലാബ്/ലൈബ്രറി സൗകര്യങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് സമയപരിധി ദീർഘിപ്പിച്ചത്. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ അതേ സമയക്രമം തന്നെ പെൺകുട്ടികൾക്കും നടപ്പാക്കാനും ഉത്തരവിൽ പറയുന്നു.

Read Also : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ്‌; ഐഐടി മദ്രാസ് മുന്നിൽ

നേരത്തെ ഇതേകാരണത്താൽ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലുകളിൽ തിരികെ പ്രവേശിക്കാനുള്ള സമയപരിധി 9.30 വരെ
ദീർഘിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഏപ്രിൽ ഏഴിനാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here