ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പോളിംഗിനിടെ സംഘര്‍ഷം; വെഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പോളിംഗിനിടെ സംഘര്‍ഷം. ടിഡിപിയും വെഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വൈഎസ്ആര്‍ നേതാവിനാണ് കുത്തേറ്റത്.

പോളിങ് സ്‌റ്റേഷനു പുറത്തു വെച്ചുണ്ടായ വാക്ക്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ട രാജുവാണ് സംഘര്‍ഷത്തെത്തുടര്‍ന്ന് ആക്രമിക്കപ്പെട്ടത്.  ടിഡിപി പ്രവര്‍ത്തകര്‍ ജനങ്ങളെ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top