ബ്രക്‌സിറ്റ് ഹലോവീന്‍ വരെ നീട്ടി

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്ന ബ്രിക്‌സിറ്റ് ഹാലോവീന്‍ വരെ നീട്ടി. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധ തിരുനാള്‍ ആഘോഷിക്കുന്നതിനു മുന്‍പുള്ള ദിവസമാണ് ബാലോവീന്‍.

ആറ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒക്ടോബര്‍ 31 വരെ ബ്രിട്ടനു യൂറോപ്യന്‍ യൂണിയനില്‍ അനുവദിച്ച സമയം ബ്രിട്ടണ്‍ നിരസിച്ചത്.

ബ്രിട്ടന് ജൂണ്‍ 30 വരെ മുന്‍പ് അനുവദിച്ച സമയം ധാരാളമാണെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്. മാത്രമല്ല. ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ അധികാരം ഒഴിയുമെന്നായിരുന്നു തെരേസ മേ മുന്‍പ് പറഞ്ഞിരുന്നത്.

എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ മേ തുടരേണ്ട എന്നും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാടുയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല കഠിനമായ ബ്രക്‌സിറ്റ് നയങ്ങള്‍ കരാറില്‍ വേണ്ടന്നാണും പ്രതിപക്ഷത്ത് നിന്നും അഭിപ്രായം ഉയര്‍ത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top