പരാതി പ്രവാഹത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ പരാതി പ്രവാഹത്തില്‍ മുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്.തെരഞ്ഞെടുപ്പിനായി ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്കെതിരെയും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ളത്.

വര്‍ഗീയ പരാമര്‍ശങ്ങള്‍ മുതല്‍ വോട്ടിംഗ് യന്ത്രത്തിലെ അപാകതകള്‍ വരെയാണ് പരാതിയായ കമ്മീഷന്‍ ഓഫീസില്‍ എത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എടുക്കേണ്ടി വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് നീട്ടയതും നമോ ടിവിയുടെ ഉള്ളടക്കങ്ങള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയതും ഇവയില്‍ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായവതി എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീന്‍ താക്കീതും നല്‍കിയിരുന്നു.

വോട്ടിംഗ് മെഷീനിലെ തകരാറുകള്‍ പരിഹരിക്കണമെന്നാവശ്യപെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു കഴിഞ ദിവസം നല്‍കിയതാണ് അവസാനം സമര്‍പ്പിക്കപെട്ട പ്രധാന പരാതി. ഇതിനു പുറമേ, നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍, വ്യക്തി അധിക്ഷേപങ്ങള്‍, റഫാല്‍ ആരോപണ പ്രത്യോരോപണം, നാമനിര്‍ദേശ പത്രികയിലെ തെറ്റുകള്‍ എന്നിവ പരാതികളിലെ പ്രധാന വിഷയങ്ങളായാണ് കമ്മീഷന്‍ ഓഫീസില്‍ എത്തുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് തള്ളിക്കളയുന്നവരും ഇതിലുണ്ട്. മുസ്ലീം വിഭാഗം കോണ്‍ഗ്രസ്സിനു വോട്ട് ചെയ്ത് ബിജെപി വിരുദ്ധ വോട്ടുങ്ങള്‍ ഭിന്നിക്കരുതെന്ന മായവതിയുടെ പ്രസ്ഥാവനക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയെങ്കിലും പരാമര്‍ശം ആവര്‍ത്തിക്കും എന്നായിരുന്നു മായാവതിയുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top