തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീധരൻ പിള്ള

sreedharan pillai bjp

താൻ ന്യൂനപക്ഷങ്ങളെ വിമർശിച്ചിട്ടില്ലെന്നും തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് താൻ. വോട്ട് ലക്ഷ്യം വെച്ച് ഇടത് വലത് മുന്നണികളാണ് തന്റെ പരാമർശം വിവാദമാക്കുന്നത്. വിവാദമുണ്ടാക്കിയവർ പറയും പോലെ താൻ പരാമർശം നടത്തിയിട്ടില്ല.

Read Also; ‘ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം’; കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള

തന്റെ ബാലകോട്ട് പരാമർശത്തെ തെറ്റായി പ്രചരിപ്പിച്ച ഇടത് വലത് നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.ശബരിമല തന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം. ശബരിമല പ്രചാരണ വിഷയമാക്കില്ലെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ഇന്നലെ ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ള നടത്തിയ വർഗീയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top