മിണ്ടിയാൽ കേസെടുക്കും; പ്രസംഗിക്കാൻ ഭയമാണെന്ന് ശ്രീധരൻ പിള്ള

മിണ്ടിയാൽ കേസെടുക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും പ്രസംഗിക്കാൻ ഭയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. താൻ ഒരു സമുദായത്തെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. യുക്തിഭദ്രമായി ഒരു കാര്യം അവതരിപ്പിക്കുകയാണ് ചെയ്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബലാക്കോട്ട് ആക്രമണത്തിനു ശേഷം ദേഹപരിശോധന നടത്തി മരിച്ചവരെ തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് ഉദ്ദേശിച്ചത്. അത് മുസ്ലീങ്ങൾക്കെതിരായ പരാമർശമല്ല. പ്രസ്താവന വളച്ചൊടിച്ച് കോൺഗ്രസ്,സിപിഎം,ലീഗ് നേതാക്കൾ മുസ്ലീങ്ങളെ അപമാനിക്കരുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Read Also; ‘ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം’; കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള
കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിളള നടത്തിയ വർഗീയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ശ്രീധരൻ പിള്ളയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നൽകിയിരുന്നു. പ്രസംഗത്തിലൂടെ വർഗീയത വളർത്തി വോട്ട് പിടിക്കാനുള്ള ശ്രമമാണ് ശ്രീധരൻ പിള്ള നടത്തിയതെന്നും മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നും ആരോപിച്ചാണ് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here