Advertisement

‘സ്ത്രീകളുടെ പ്രാർത്ഥന വീട്ടിൽ മതി; വിശ്വാസത്തിൽ കോടതി ഇടപെടേണ്ടതില്ല’ : സമസ്ത

April 16, 2019
Google News 1 minute Read

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് ഏർപെടുത്തിയ വിലക്ക് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാരിനും മുസ്ലിം വ്യക്തി നിയമ ബോർഡിനും കേന്ദ്ര വഖഫ് കൗൺസിലിനും ആണ് നോട്ടീസ്. പ്രവേശന വിലക്ക് തുല്യതയുടെ ലംഘനം ആണോ എന്ന് പരിശോധിക്കും എന്നും ശബരിമല വിധിയുടെ അടിസ്ഥാനത്തിൽ ആണ് ഹർജിയിൽ വാദം കേൾക്കാൻ തീരുമാനിച്ചത് എന്നും കോടതി വ്യക്തമാക്കി.

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കുള്ള വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പുനെയിൽ നിന്നുള്ള മുസ്ലിം ദമ്പതികൾ ആണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി പ്രവേശനം ബലം പ്രയോഗിച്ച് തടയുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നായിരുന്നു ഹർജിക്കാരുടെ മറുപടി. മക്കയിലെ പള്ളിയിൽ പോലും സ്ത്രീകൾക്ക് പ്രവേശിക്കാം. അപ്പോഴാണ് ഇവിടെ സ്റ്റേറ്റിൽ നിന്ന് പണം സ്വീകരിക്കുന്ന ബോർഡുകൾ തന്നെ പ്രവേശനം നിഷേധിക്കുന്നത്. ഇത് മൗലിക അവകാശങ്ങളുടെ ലംഘനം ആണ് എന്നും ഹർജിക്കാർ വാദിച്ചു.

Read Also : ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം അനിവാര്യമായ നടപടി; സമസ്ത

പ്രവേശന വിലക്കിൽ തുല്യതയുടെ അവകാശം ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാം എന്ന് കോടതി പറഞ്ഞു. ആരാധനാലയങ്ങളിൽ സ്ത്രീകൾക്കുള്ള വിലക്ക് സംബന്ധിച്ച് നിർണായക വിധി ശബരിമല കേസിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഹർജി പരിഗണിക്കുന്നത് എന്നും ജസ്റ്റീസ് എസ് എ ബോബ്ഡെ അധ്യക്ഷൻ ആയ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് കേന്ദ്ര സർക്കാരിനും മുസ്ലിം വ്യക്തി നിയമ ബോർഡിനും കേന്ദ്ര വഖഫ് കൗൺസിലിനും നോട്ടീസ് അയക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here