ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം അനിവാര്യമായ നടപടി; സമസ്ത

കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ ഭടന്മാരുടെ വാഹനവ്യൂഹനത്തിന് നേരെ നടത്തിയ നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികള്‍ക്കുനേരെ ബാലാകോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം അനിവാര്യമായ നടപടിയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യരക്ഷക്കും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നടപടിയാണ് ബാലാകോട്ടേ ആക്രമണം. രാജ്യത്തിന് വേണ്ടി ഇന്ത്യന്‍ഭരണകൂടവും സൈന്യവും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വപിന്തുണയും നല്‍കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. ഭീകരവാദവും തീവ്രവാദവും വര്‍ഗീയതയും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ക്കധീതമായി രാജ്യം ഒന്നിക്കേണ്ട സമയമാണിത്.
Read More: പൈലറ്റ് പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ എന്ന് സ്ഥിരീകരിച്ച് ഇന്ത്യ
തീവ്രവാദത്തിനെതിരെ എന്നും ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും. രാജ്യത്തിന്റെ അഖണ്ഡതയും പൈതൃകവും കാത്ത് സൂക്ഷിക്കാനും രാഷ്ട്രരക്ഷക്ക് വേണ്ടി യത്‌നിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്. ലോകത്തെങ്ങുമുള്ള ഭീകരവാദികള്‍ക്കുള്ള കനത്ത താക്കീതാണ് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം. തീവ്രവാദികള്‍ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
Read More: തിരിച്ചടിക്കാന്‍ സുസജ്ജം; ഇന്ത്യയ്ക്കിന്ന് എന്തും ചെയ്യാനാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും ആക്രമണത്തില്‍ തകര്‍ന്നു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here