ഹേമന്ദ് കർക്കറെ രക്തസാക്ഷി; പ്രജ്ഞയെ തള്ളി ബിജെപി

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെക്കെതിരായ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവന തള്ളി ബിജെപി. മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രജ്ഞ സിങ് താക്കൂർ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണെന്ന് ബിജെപി അറിയിച്ചു.

Read Also; കര്‍ക്കറെയുടേത് വീരമൃത്യു: പ്രജ്ഞാ സിങ്ങിനെതിരെ ഐപിഎസ് അസോസിയേഷന്‍; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ഹേമന്ദ് കർക്കറെയെ രക്തസാക്ഷിയായാണ് ബിജെപി കാണുന്നതെന്നും  മലേഗാവ് സ്‌ഫോടന കേസിൽ പ്രജ്ഞ സിങ്  നേരിട്ട പീഡനങ്ങളാകാം ഇത്തരം പരാമർശങ്ങൾക്ക് കാരണമായതെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു. ഹേമന്ദ് കർക്കറെ തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നെന്നും കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്നും പ്രജ്ഞ സിങ് നേരത്തെ പറഞ്ഞിരുന്നു. വാക്കുകൾ വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More