Advertisement

ആർക്കൊപ്പം കേരളം?; ട്വന്റിഫോർ-ലീഡ് അഭിപ്രായ സർവേ ഫലം ഇന്ന്

April 20, 2019
Google News 0 minutes Read

ട്വൻറിഫോർ വാർത്താചാനലും ലീഡ് കോളജും ചേർന്ന് നടത്തിയ അഭിപ്രായ സർവേഫലം ഇന്ന്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. ഇന്നു വൈകുന്നേരം 7 മണി മുതലാണ് കേരളം ആർക്കൊപ്പം എന്ന തലക്കെട്ടിലെ അഭിപ്രായ സർവേ.

20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തി. സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.

ഇന്ന് രാത്രി ഏഴു മണി മുതൽ ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയും വോട്ടു ശതമാനവും ഓഗ്‌മെന്റഡ് റിയാലിറ്റിയിൽ വികസിപ്പിച്ച ഗ്രാഫിക്‌സ് ദൃശ്യചാരുതയിൽ പ്രേക്ഷകർക്ക് കാണാം. അതോടൊപ്പം തന്നെ ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കും സർവേ ഉത്തരം നൽകുന്നു.

*കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാര് ?

* മോദിയുടെ കേന്ദ്ര ഭരണമോ പിണറായിയുടെ കേരള ഭരണമോ ഏറ്റവും മികച്ചത്?

* ശബരിമല വിഷയം തെരെഞ്ഞെടുപ്പിൽ ചെലുത്തുന്ന സ്വാധീനം എത്ര?

* രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ശരിയോ തെറ്റോ?

* ആരായിരിക്കും അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ?

നിർണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ഒടുവിലെ ട്രെൻഡിനായി കാത്തിരിക്കുക. 24 ൽ ഇന്നു രാത്രി 7 മണി മുതൽ.

സർവേ ഫലം തത്സമയം ട്വന്റിഫോർ ഫേസ്ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here