Advertisement

24 സർവേ; യുഡിഎഫിന് മുന്നേറ്റം; തൊട്ടുപിന്നിൽ എൽഡിഎഫ്

April 20, 2019
Google News 1 minute Read

ട്വന്റിഫോർ നടത്തിയ അഭിപ്രായ സർവേയിൽ കേരളത്തിൽ മുന്നണികൾക്ക് ലഭിക്കാൻ സാധ്യതയുള്ള സീറ്റ് നില :

യുഡിഎഫ്- 10-12 വരെ സീറ്റുകൾ നേടും
എൽഡിഎഫ്- 8-10 വരെ സീറ്റുകൾ നേടും
എൻഡിഎ -0-2% വരെ സീറ്റുകൾ നേടും

യുഡിഎഫും, എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാകും സംസ്ഥാനത്ത് കാഴ്ച്ചവെക്കുക. എൽഡിഎഫിന് കുറഞ്ഞത് എട്ട് സീറ്റും പരമാവധി പത്ത് സീറ്റും, യുഡിഎഫിന് കുറഞ്ഞത് പത്ത് സീറ്റും പരമാവധി 10 സീറ്റും, എൻഡിഎയ്ക്ക് പരമാവധി രണ്ട് സീറ്റുമാണ് ലഭിക്കാൻ സാധ്യത.

Read Also : ആരാകണം അടുത്ത പ്രധാനമന്ത്രി ? 24 സർവേ

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.

സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊന്‍പതാം തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here