സംസ്ഥാനത്ത് പോളിംഗിനിടെ മരിച്ചവരുടെ എണ്ണം പത്തായി

സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം പത്തായി. കോട്ടയം വൈക്കം തൃക്കരായിക്കപളം റോസമ്മ, ആലപ്പുഴ മാവേലിക്കര കണ്ടിയൂർ യുപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ മറ്റം വടക്ക് പെരിങ്ങാട്ടംപള്ളി പ്രഭാകരൻ , എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂർ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി , തളിപ്പറമ്പിൽ ചുഴവി ബാലഗോപാൽ, അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലൻ എന്നിവരാണ് മരിച്ചത്.
ReadAlso: സംസ്ഥാനത്ത് കനത്ത പോളിംഗ്; ഏഴ് മണിക്കൂറിൽ രേഖപ്പെടുത്തിയത് 37 ശതമാനം
വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പോളിംഗ് ഓഫീസറുമായി സംസാരിക്കവെ മണി കുഴഞ്ഞ് വീഴുകയായിരുന്നു. തളിപ്പറമ്പിൽ ചുഴവി ബാലഗോപാൽ എന്നയാൾ വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇയാൾ കുഴഞ്ഞ് വീണത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട്ടിൽ പനമരത്ത് വോട്ട് ചെയ്യാനായി വീട്ടിൽ നിന്ന് ഇറങ്ങിയ അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലൻ വഴിയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ReadAlso: വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ നടപടി
ഏനാദിമംഗലത്ത് ചായലോട് യുപി സ്‌കൂളിൽ പോളിംഗ് ഓഫീസർ കുഴഞ്ഞ് വീണു. പിരളശ്ശേരിലെ പോളിംഗ് ഓഫീസ് അപസ്മാര ബാധയെ തുടർന്ന് കുഴഞ്ഞു വീണു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here