റിലീസിന് മുമ്പേ അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം തമിഴ് റോക്കേഴ്‌സിൽ

ആരാധകർ കാത്തിരുന്ന അവഞ്ചേഴ്‌സ് എൻഡ് ഗെയിം റിലീസിന് മുമ്പേ പുറത്തുവിട്ട് തമിഴ് റോക്കേഴ്‌സ്. നാളെയാണ് ചിത്രം ഇന്ത്യയിൽ റിലീസിനെത്തുന്നത്.
മാർവൽ സീരീസിലെ അവസാന ചിത്രമായ അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം ഇന്നലെയാണ്
ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ റിലീസ് ചെയ്തത്. സെക്കൻഡിൽ 18 ടിക്കറ്റ് എന്ന റെക്കോർഡ് വേഗത്തിലാണ് ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ ചിത്രത്തിന്റെ ടിക്കറ്റ് വിറ്റ് പോയത്.
Read Also : അസാസിന്‍ ക്രീഡ് യൂണിറ്റി വീഡിയോ ഗെയിം ഗ്രാഫിക്‌സിലൂടെ നോത്രാദാം കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കുന്നു
മാർവൽ കോമിക്‌സ് അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് അവെഞ്ചേഴ്‌സ്: എൻഡ് ഗെയിം. മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച വാൾട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. 2018 ലെ അവെഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമാണ്. റോബർട്ട് ഡൗനീ ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ. ക്രിസ്റ്റഫർ ഹെംസ്വർത്ത്‌സ്‌കാർലെറ്റ് ജൊഹാൻസൻ ജൊഹംഷൊന്,ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പർ എന്നിവർ അണിനിരക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here