നീരവ് മോദിയുടെ ആഢംബര കാറുകൾ ലേലത്തിന്

neerav modi

പിഎൻബി ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര കാറുകൾ ലേലത്തിന്. ഓൺലൈൻ വഴിയാണ് ലേലം നടത്തുക. നീരവ് മോദിയുടെ വസതിയിലടക്കം മൂന്നിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന പതിമൂന്നോളം കാറുകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

Read more: നീരവ് മോദിയുടെ പെയിന്റിംഗ് ശേഖരം ലേലത്തിൽവെച്ചു; ലഭിച്ചത് 38 കോടി രൂപ

അഞ്ച് കോടിയോളം വിലവരുന്ന റോൾഡ് റോയ്‌സ് അടക്കം ലേലത്തിന് വെച്ചിട്ടുണ്ടെന്നാണ് വിവരം. മെഴ്‌സിഡസ് ബെൻസ്, എസ്‌യുവി, പോർഷെ, ജാഗ്വാർ തുടങ്ങിയ കാറുകളും ലേലത്തിനുണ്ട്. മെറ്റൽ സ്‌ക്രാപ് ട്രേഡ് കോർപറേഷനാണ് ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നത്. നേരത്ത നേീരവ് മോദിയുടെ കൈവശം ഉണ്ടായിരുന്ന അറുപത്തിയെട്ടോളം ചിത്രങ്ങളും ശില്പങ്ങളും ലേലത്തിൽ വിറ്റഴിച്ചിരുന്നു. രാജാ രവിവർമ്മയുടെയും വി എസ് ഗെയ്‌ത്തോഡിന്റെയും അത്യപൂർവമായ പെയിന്റിംഗുകൾ നീരവ് മോദിയുടെ ശേഖരത്തിലുണ്ടായിരുന്നു. ഗെയ്‌ത്തോഡിന്റെ എണ്ണച്ചായ ചിത്രത്തിനാണ് കൂടുതൽ വില ലഭിച്ചത്. രാജാ രവിവർമ്മയുടെ ചിത്രം 14 കോടി രൂപക്കാണ് വിറ്റുപോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top