നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. കേസ് മെയ് 24ന് പിന്നെയും പരിഗണിക്കും. കേസിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ജാമ്യാപേക്ഷ തള്ളിയത്. നീരവിനെതിരെയുള്ളത് അസാധാരണ കേസാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് നീരവ് മോദി ലണ്ടൻ പൊലീസിന്റെ പിടിയിലാവുന്നത്. ഇന്ത്യൻ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം വെസ്റ്റ് മിനിസ്റ്റർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തട്ടിപ്പ് നടത്തിയ തുക, രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി ആദ്യം ജാമ്യപേക്ഷ തള്ളിയത്.
Read Also : നീരവ് മോദിയുടെ ആഢംബര കാറുകൾ ലേലത്തിന്
കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ലണ്ടനിൽ കഴിയുന്ന നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വെസ്റ്റ മിസ്റ്റർ കോടതിയ്ക്ക് മുമ്പാകെ അപേക്ഷ നൽകിയത്. ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയവും അപേക്ഷയിൽ ഒപ്പിട്ടിരുന്നു. ലണ്ടനിൽ സ്വതന്ത്രനായി കഴിയുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ ടെലിഗ്രാഫ് പത്രംപുറത്ത് വിട്ടിരുന്നു. 2018 ജനുവരി മാസത്തിലാണ് 13500 കോടി രൂപയുടെ വായപ്പ തട്ടിപ്പ് നടത്തി നിരവ് മോദി രാജ്യം വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here