Advertisement

ഇന്ത്യക്കാർ ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

April 27, 2019
Google News 0 minutes Read

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ല​ങ്ക​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ങ്ക​യി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ 359 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

യാത്ര അത്യാവശ്യമായി വരുന്നവർ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു. കൊളംബോ ഹൈക്കമ്മീഷനോടൊപ്പം കാൻഡിയിലെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനും ഹമ്പണ്ടോട്ടയിലെ കോൺസുലേറ്റിലും യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ ലഭിക്കും.

നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഐ​എ​സ് ഭീ​ക​ര​രാ​ണ് ശ്രീ​ല​ങ്ക​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here