രണ്ടു പേർക്കും ജയിച്ചേ മതിയാവൂ: കിംഗ്സ് ഇലവൻ-സൺ റൈസേഴ്സ് ടോസ്

ഐപിഎല്ലിലെ 48ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് ബാറ്റിംഗ്. ടോസ് നേടിയ കിംഗ്സ് ഇലവൻ ക്യപ്റ്റൻ ആർ അശ്വിൻ സൺ റൈസേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കിംഗ്സ് ഇലവനിലും സൺ റൈസേഴ്സിലും മൂന്ന് മാറ്റങ്ങൾ വീതമുണ്ട്.
കിംഗ്സ് ഇലവനിൽ മുജീബ് റഹ്മാൻ, പ്രഭ്സിമ്രാൻ സിംഗ് എന്നിവർ മടങ്ങിയെത്തിയത്തി. പ്രഭ്സിമ്രാൻ്റെ ആദ്യ ഐപിഎൽ മത്സരമാണിത്. സൺ റൈസേഴ്സിൽ അഭിഷേക് ശർമ്മ, മുഹമ്മദ് നബി, സന്ദീപ് ശർമ്മ എന്നിവരും ടീമിലെത്തി.
11 വീതം മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് വിജയങ്ങളാണ് ഇരു ടീമുകൾക്കുമുള്ളത്. 10 പോയിൻ്റുമായി സൺ റൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ നാലാമതും അത്ര തന്നെ പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറവുള്ള കിംഗ്സ് ഇലവൻ ആറാമതുമാണ്. ഇരു ടീമുകൾക്കും വിജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താനാവൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here