Advertisement

മത്സരത്തിനു ശേഷം കുഞ്ഞിനെ താലോലിച്ച് രോഹിത്; വീഡിയോ

May 6, 2019
Google News 9 minutes Read

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിനു ശേഷം തൻ്റെ കുഞ്ഞിനെ താലോലിക്കുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയായിരുന്നു സോഷ്യൽ മീഡിയയിലെ താരം. മത്സരം കഴിഞ്ഞ ശേഷം ഭാര്യ റിതികയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മൈതാനത്തിരുന്ന് മടിയിൽ വെച്ച് താലോലിക്കുന്ന രോഹിതിൻ്റെ വീഡിയോ വൈറലാവുന്നുണ്ട്.

മത്സരത്തിനു ശേഷം നടന്ന പ്രസൻ്റേഷൻ സെറിമണിയിലും രോഹിത് കുഞ്ഞിനെപ്പറ്റി സംസാരിച്ചിരുന്നു. തൻ്റെ ബാറ്റിംഗ് കാണാൻ കുഞ്ഞ് മുൻപും പലവട്ടം വന്നിരുന്നുവെന്നും അപ്പോഴൊക്കെ താൻ വേഗം പുറത്തായിരുന്നു. എന്നാൽ ഇന്ന് അർദ്ധസെഞ്ചുറിയടിച്ചപ്പോൾ അവൾ ഉറങ്ങിപ്പോയെന്നും രോഹിത് പറഞ്ഞു. മത്സരത്തിൽ അർദ്ധസെഞ്ചുറിയടിച്ചതിനു ശേഷമുള്ള രോഹിതിൻ്റെ സന്തോഷ പ്രകടനവും വൈറലായിരുന്നു.

ധോണിയും മകൾ സിവയും തമ്മിലുള്ള വീഡിയോകൾ മുൻപ് പലവട്ടം വൈറലായിരുന്നു. ആ പട്ടികയിലേക്കാണ് രോഹിതും മകൾ സമൈര ശർമ്മയും എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here