Advertisement

മുംബൈ-ചെന്നൈ ക്വാളിഫയർ: ടോസ് അറിയാം

May 7, 2019
Google News 0 minutes Read

ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റങ്ങൾ വീതം വരുത്തിയിട്ടുണ്ട്.

ചെന്നൈയിൽ പരിക്കേറ്റ കേദാർ ജാദവിനു പകരം മുരളി വിജയും മുംബൈയിൽ മക്ലാനഗനു പകരം ജയന്ത് യാദവും റ്റീമിലെത്തി. ഈ മത്സരം ജയിച്ചാൽ നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാമെന്നതു കൊണ്ട് തന്നെ ഒരു ശക്തമായ പോരാട്ടത്തിനു തന്നെയാണ് സാധ്യത. ഐപിഎല്ലിൽ മുൻപ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈക്കായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here