ഇത് ഇന്ത്യയിലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ വ്യക്തി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ 900 ദശലക്ഷം പേർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. എന്നാൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ വ്യക്തിയാരെന്ന് അറിയുമോ ? ഹിമാചൽ പ്രദേശ് സ്വദേശി ശ്യാം സരൺ നേഗിയാണ് ഇന്ത്യയിലെ ആദ്യം വോട്ടർ.
1951 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ശ്യാം സരൺ നേഗിയെയാണ് പോളിങ് ചുമതല ഏൽപിച്ചിരുന്നത് . ഇതേത്തുടർന്ന് ഇന്ത്യയിൽ ആദ്യം വോട്ട് ചെയ്യാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു . ഹിമാചൽ പ്രദേശിലെ കിന്നൗർ എന്ന അറിയപ്പെടുന്ന നിയോജകമണ്ഡലത്തിലാണ് ശ്യാം വോട്ട് രേഖപ്പെടുത്തിയത്. കിതാനുരിൽ നിന്നും വിരമിച്ച ഒരു സർക്കാർ അധ്യാപകനാണ് ശ്യാം സാരം നേഗി.
ഏകദേശം എല്ലാ നിയോജകമണ്ഡലത്തിലും വോട്ടിംഗ് രേഖപ്പെടുത്തിയത് 1952 ഫെബ്രുവരിയിലാണ് . ഹിമാചൽ പ്രദേശിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ മോശം കാലാവസ്ഥ വരാൻ സാധ്യതയുള്ളതിനെ തുടർന്ന് അവർ അഞ്ചു മാസം മുമ്പ് 1951 ഒക്ടോബറിൽ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
1951 മുതൽ എല്ലാ വർഷവും മുടങ്ങാതെ ഇയാൾ വോട്ട് രേഖപെടുത്തിയിട്ടുണ്ട്. ഇതേതുടർന്ന് 2010 ൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളിൽ നേഗിയെ ആദരിച്ചിരുന്നു.
പിന്നീട് 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗൂഗിൾ ‘ പ്ലെഡ്ജ് ടു വോട്ട് ‘എന്ന ക്യാമ്പെയിനിന്റെ പേരിൽ നേഗിയെക്കുറിച്ച് ഒരു വീഡിയോ പുറത്തിറക്കി. നേഗിയെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസ്‌പെഷൻ ബ്രാൻഡ് അംബാസിഡറായും തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here