പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണം തുടങ്ങി

പാലാരിവട്ടം മേൽപ്പാലം നിർമ്മാണം ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്‌കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിൽ വരും. ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്നും വിജിലൻസ് പരിശോധിക്കും.
എറണാകുളം സ്‌പെഷ്യൽ വിജിലൻസ് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. വിജിലൻസ് എസ് പി കാർത്തിക്, ഡിവൈഎസ്പി അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തിൽ പരിശോധന നടത്തിയത്. പാലം നിർമാണത്തിൽ വരുത്തിയ വീഴ്ച സംഘം വിലയിരുത്തി. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്‌കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിൽ വരും. ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കും.
അതേസമയം, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ബലക്ഷയത്തിന് കാരണമെന്തെന്ന് വിശദീകരിക്കാൻ കഴിയൂവെന്നാണ് നിലവിൽ കിറ്റ്‌കോയുടെ നിലപാട്. എന്നാൽ പ്രാഥമിക തലത്തിൽ പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്ന കിറ്റ്‌കോ വലിയ വീഴ്ച വരുത്തിയെന്നാണ് വിമർശനം. മന്ത്രി ജി സുധാകരനടക്കം കിറ്റ്‌കോയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ ആഭ്യന്തര അന്വേഷണത്തിന് കിറ്റ്‌കോ നടപടി ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here