Advertisement

പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും

May 9, 2019
Google News 1 minute Read

പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിനെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ കൈക്കൊള്ളുമെന്നും ഡിജിപി അറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന പൊലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നു.

Read Also; പോലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുമെന്ന് ഡിജിപി; ഉന്നതർക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല

ഈ റിപ്പോർട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പോലീസ് സേനാംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ ഭാരവാഹികൾ വാങ്ങി ക്രമക്കേട് നടത്തുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.പോസ്റ്റൽ ബാലറ്റുകൾ നൽകണമെന്നാവശ്യപ്പെട്ട്  വാട്‌സ് ആപ്പിലൂടെ സന്ദേശം കൈമാറിയ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാൻഡോ അടക്കം നാല് പേർക്കെതിരെയാണ് പ്രാഥമിക അന്വേഷണം നടന്നത്.

Read Also; പൊലീസ് തപാൽ വോട്ട് തിരിമറി; ബുധനാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സംഭവത്തിൽ പൊലീസ് അസോസിയേഷന്റെ പങ്കിനെപ്പറ്റിയുള്ള വിശദാംശങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തേടിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നൽകിയിരുന്ന സർക്കുലറിലെ നിർദേശം പാലിക്കുന്നതിൽ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ പൊലീസ് അസോസിയേഷന്റെ പങ്കിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here