ദേശീയപാത വികസനം; കേന്ദ്രത്തിന്റെയും കണ്ണന്താനത്തിന്റെയും നിലപാട് സ്വാഗതാർഹമെന്ന് കോടിയേരി

ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ നിലപാട് തിരുത്തിയ കേന്ദ്രസർക്കാരിന്റെ നടപടി
സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ അൽഫോൺസ് കണ്ണന്താനത്തിന്റെ നിലപാടും സ്വാഗതാർഹമാണെന്ന് കോടിയേരി പറഞ്ഞു.കള്ളവോട്ട് നിയമ വിരുദ്ധ പ്രവർത്തനമാണ്. ഇത്തരക്കാരെ സി പി എം സംരക്ഷിക്കില്ല. സിപിഎം ഒരിക്കലും കളളവോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല.
പോസ്റ്റൽ വോട്ട് ശേഖരിക്കാനും ആരോടും സിപിഎം പറഞ്ഞിട്ടില്ല.വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ സിപിഎമ്മിനും സർക്കാരിനും യാതൊരു പങ്കുമില്ലെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് ഉമ്മൻ ചാണ്ടി വോട്ടർ പട്ടികയ്‌ക്കെതിരെ ആരോപണവുമായി വന്നിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ശാന്തി വനം വിഷയത്തിൽ പരിസ്ഥിതി സംരക്ഷിക്കുകയും വൈദ്യുതി ലൈൻ വലിക്കുകയും വേണമെന്നാണ് നിലപാടെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here