എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ? എന്തെല്ലാം ഇതിൽ ഉൾപ്പെടും ? പെരുമാറ്റച്ചട്ടം ലംഘിച്ചാൽ എന്ത് സംഭവിക്കും ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആറംഘട്ടത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. ഇതിനിടെ നിരവധി സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളുമാണ് പരസ്പരം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം ആരോപിക്കുന്നത്. ഓരോ തവണ ഇത്തരം വാർത്തകൾ കേൾക്കുമ്പോഴും ചിന്തിച്ചിട്ടുണ്ടോ ? എന്താണ് ഈ പെരുമാറ്റച്ചട്ടം എന്ന് ? എന്തെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് ?

സ്വതന്ത്രവും നീതുയുക്തവുമായ വോട്ടെടുപ്പ് നടത്തുന്നതിനായി തിരഞ്ഞെടുപ്പ് പട്ടിക രൂപീകരിക്കുന്നതുമുതൽ ഫലം പ്രഖ്യാപിക്കുന്നതുവരെ പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങളും മാർഗ്ഗനിർദേശങ്ങളും അടങ്ങിയതാണ് പെരുമാറ്റച്ചട്ടം. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും , സ്ഥാനാർത്ഥികളെയും , രാഷ്ട്രീയ പാർട്ടികളെയും നിയന്ത്രിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളതാണ്.

2019 തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർച്ച് 10 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റച്ചട്ടം പുറത്തുവിട്ടിരുന്നു.

പൊതുവായ പെരുമാറ്റച്ചട്ടം, യോഗങ്ങൾ, പ്രകടന റാലികൾ, പോളിംഗ് ദിവസം, പോളിംഗ് ബൂത്തുകൾ, നിരീക്ഷകർ, അധികാരത്തിലുള്ള പാർട്ടി, തെരഞ്ഞെടുപ്പ് പത്രികകൾ, എന്നിങ്ങനെ എട്ടു കാര്യങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

പൊതുവായ ചട്ടം

മതം , വർഗീയ വികാരം എന്നിവ തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ് . കൈക്കൂലി നൽകുകയോ ഭീഷണിപ്പെടുത്തുകയോ തെളിവില്ലാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിമർശിക്കുകയോ ചെയ്യാൻപാടുള്ളതല്ല .

യോഗങ്ങൾ

പൊതു യോഗങ്ങളും റാലികളും നടത്തുന്നിടത്ത് പൊലീസ് സുരക്ഷാ സജ്ജീകരണം ഉറപ്പുവരുത്തുകയും വേണം.

റാലികൾ

എതിർ കക്ഷിയുടെ കോലം കൊണ്ടുനടക്കുന്നതും കത്തിച്ചു ആഘോഷിക്കുന്നതും നിയമലംഘനമാണ് . രണ്ട് എതിർ പാർട്ടികൾ ഒരേ സ്ഥലത്ത് പ്രചാരണം നടത്താൻ പാടുള്ളതല്ല .

പോളിംഗ് ദിവസം

രാഷ്ട്രീയ പാർട്ടി പ്രവർത്തകർ അവരുടെ പാർട്ടിയുടെ പേരും ചിഹ്നവും അടങ്ങിയ ബാഡ്ജ് ദരിക്കേണ്ടതാണ് .

പോളിംഗ് ബൂത്ത്

വോട്ടർമാർ ഒഴികെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദമുള്ള വ്യക്തികൾ മാത്രമേ പോളിങ് ബൂത്തിൽ കയറാനാകൂ.
തെരഞ്ഞെടുപ്പ് ദിവസം ബൂത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രചാരണം നടത്താൻ പാടുള്ളതല്ല.

നിരീക്ഷകർ

സ്ഥാനാർത്ഥികൾക്ക് സംശയ നിവാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച നിരീക്ഷകരെ സമീപിക്കാവുന്നതാണ് .

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ഏർപ്പെടുത്തിയിരിക്കുന്ന പരിമിധികൾ എന്തെല്ലാം ?

അധികാരത്തിലുള്ള പാർട്ടിക്ക് 1979 ലാണ് ആദ്യമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുയത്. പൊതുജനങ്ങളുടെ ചിലവിലോ മാധ്യമങ്ങൾ ഉപയോഗിച്ചോ നേട്ടങ്ങൾ പരസ്യം ചെയ്യാൻ പാടുള്ളതല്ല. ഔദ്യോഗിക കൂടികാഴ്ച്ചക്കിടയിൽ തെരഞ്ഞെടുപ്പ് പ്രചാരണമോ പാർട്ടി പ്രവർത്തനങ്ങളോ നടത്താൻ പാടുള്ളതല്ല.

Read Also : മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബിജെപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മന്ത്രിമാരോ മറ്റ് അധികൃതരോ റോഡ് പണി, കുടിവെള്ളം, മറ്റ് സാമ്പത്തിക അനുകൂല്യങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങൾ ഒന്നും നൽ്കാൻ പാടുള്ളതല്ല. അധികാരത്തിൽ ഇരിക്കുന്ന പാർട്ടികൾ മാത്രമല്ല പൊതു ഇടങ്ങൾ ഉപയോഗിക്കാൻ മറ്റു പാർട്ടികൾക്കും അനുവാദം നൽകേണ്ടതാണ് .

പെരുമാറ്റച്ചട്ടം ലംഘിച്ചാൽ എന്ത് സംഭവിക്കും ?

പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർത്ഥിക്കോ, രാഷ്ട്രീയ പാർട്ടിക്കോ, ചട്ടം ലംഘിച്ച പാർട്ടി അംഗത്തിനോ നോട്ടീസ് അയക്കും. ഇതിന് ഇവർ മറുപടി നൽകണം.

കുറ്റം സമ്മതിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടംലംഘിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് മറുപടി നൽകും.

കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മുന്നറിയപ്പ് നൽകിക്കൊണ്ടാണ് മിക്ക ലംഘനങ്ങളും ഒത്തുതീർപ്പിൽ എത്തുന്നതെങ്ങിലും നിയമലംഘനങ്ങൾക്ക് കുറവുണ്ടാകുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top