Advertisement

ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം; ബഹിരാകാശ അവശിഷ്ടങ്ങള്‍ നശിച്ച് ഇല്ലാതായതായി ഡിആര്‍ഡിഓ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി

May 11, 2019
Google News 1 minute Read

ഇന്ത്യയുടെ ഇപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് സൃഷ്ടിക്കപ്പെട്ട മാലിന്യ ആവശിഷ്ടങ്ങള്‍ നശിച്ച് ഇല്ലായതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനലൈസസില്‍ നടന്ന പരിപാടിയില്‍ ‘ സാങ്കേതിക വിദ്യ ദേശീയ സുരക്ഷയ്ക്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനലൈസസില്‍ നടന്ന പരിപാടിയില്‍ ‘ സാങ്കേതിക വിദ്യ ദേശീയ സുരക്ഷയ്ക്ക്’ എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് നിരവധി രാജ്യങ്ങള്‍ അപലപിച്ച ഇന്ത്യയുടെ മിസൈല്‍ വേധ പരീക്ഷണത്തെക്കൂറിച്ച് ഡിആര്‍ഡിഓ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പൂര്‍ണ്ണമായ തോതില്‍ മാലിന്യങ്ങള്‍ ഇല്ലാതാകുന്നത് എപ്പോള്‍ എന്ന് പറയാന്‍ സാധ്യമല്ല.  ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ച്ച് 27ന് ഇന്ത്യ നടത്തിയ മിസൈല്‍ വേധ പരീക്ഷണത്തില്‍ ഭൂമിയില്‍ നിന്നും 300 കിമി അകലെ താഴ്ന്ന ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്യുന്ന ഉപഗ്രഹമാണ് തകര്‍ത്തത്.

എന്നാല്‍ ഇത് ബഹിരാകാശ മാലിന്യം സൃഷ്ടിക്കുമെന്നും അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും മറ്റ് ഉപഗ്രങ്ങള്‍ക്കും ഭീഷണിയാണെന്നുവരെയുള്ള വിമര്‍ശനങ്ങള്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ ബഹികാരാശത്ത് തങ്ങിനില്‍ക്കില്ലെന്നും ഇവ ഭൗമോപരിതലത്തില്‍ പതിക്കുമെന്നും ഇന്ത്യ വെളിപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here