വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; തന്റെ അറിവോടെയായിരുന്നില്ലെന്ന് വിദ്യാർത്ഥി

അധ്യാപകൻ ഉത്തരകടലാസ് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് കോഴിക്കോട് നീലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. ഇത്തവണ നന്നായി പരീക്ഷ എഴുതിയെന്നും, ജയിക്കുമെന്ന് ഉറപ്പിച്ചതായും വിദ്യാർത്ഥി പറഞ്ഞു. പരീക്ഷാഫലം പുറത്ത് വരാത്തത് കടുത്ത നിരാശയുണ്ടായെന്നും വിദ്യാർത്ഥി പറഞ്ഞു.
Read more: വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷയെഴുതി അധ്യാപകൻ; പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ
പരീക്ഷാഫലം വൈകുന്നതിനെ കുറിച്ച് പ്രധാന അധ്യാപികയോട് ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറി. ഫലം പുറത്ത് വരാത്തത് കടുത്ത നിരാശ ഉണ്ടാക്കിയെന്നും വിദ്യാർത്ഥി പറഞ്ഞു. സ്‌കൂളിലെ അധ്യാപകർക്കുള്ള സസ്‌പെൻഷൻ ഓർഡർ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നൽകി കഴിഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകർക്കതിരെ ആൾമാറാട്ടം അടക്കമുള്ള പരാതിയും പൊലീസ് മേധാവിക്ക് നൽകിയേക്കും.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ സമ്മതത്തോടെ ചില സഹായങ്ങൾ ചെയ്തുവെന്നായിരുന്നു അധ്യാപകൻ നിഷാദ് വി മുഹമ്മദ് ഇന്നലെ മുന്നോട്ടുവെച്ച വാദം. എന്നാൽ ആ വാദം പൂർണമായും തെറ്റാണെന്ന്് തെളിയിക്കുന്നതാണ് സ്‌കൂളിലെ വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here