Advertisement

യുവ സംവിധായകൻ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ

May 11, 2019
Google News 1 minute Read

യുവ സംവിധായകനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണി മിണാലൂർ നടുവിൽ കോവിലകം രാജവർമ്മയുടെ മകൻ അരുൺ വർമ്മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിൻഭാഗത്തെ റെയിൽപ്പാളത്തിൽ കണ്ടെത്തിയത്. ആദ്യ ചിത്രമായ ‘തഗ് ലൈഫ്’ ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കെയാണ് അരുണിന്റെ മരണം. ഷെയ്ൻ നിഗമിനെ കേന്ദ്രകഥാപാത്രമാക്കിയാണ് തഗ് ലൈഫ് ഒരുക്കിയിരിക്കുന്നത്.

സിനിമയോട് ഏറെ താൽപര്യമുണ്ടായിരുന്ന അരുൺ വർമ്മ കഴിഞ്ഞ നാലു വർഷമായി സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രി അരുണിനെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം റെയിൽപ്പാളത്തിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.

അമ്മ: ഇന്ദിരാ വർമ്മ. സഹോദരങ്ങൾ: വിബിൻ വർമ്മ, അഞ്ജലി വർമ്മ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here