Advertisement

ട്വന്റിഫോർ മാതൃദിന കോൺടെസ്റ്റ്; ഇന്ന് ശ്രദ്ധേയമായ കുറിപ്പുകൾ

May 12, 2019
Google News 3 minutes Read

മാതൃദിനത്തിൽ twentyfournews.com നടത്തുന്ന കോൺടെസ്റ്റാണ് ‘നിങ്ങൾ അമ്മയെ സന്തോഷിപ്പിച്ചാൽ ഞങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കാം’ എന്നത്. അമ്മയുടെ മുഖത്ത് നിങ്ങൾ കാരണം ഒരു ചിരി വിടർന്ന സംഭവം ഞങ്ങളുമായി പങ്കുവെക്കുക എന്നതായിരുന്നു മത്സരം. കുറിപ്പിനൊപ്പം അമ്മയുമൊത്തുള്ള ചിത്രവും. നിരവധി പേരാണ് കോൺടെസ്റ്റിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അനുഭവ കുറിപ്പുകളുമായി കമന്റ്‌ബോക്‌സിൽ എത്തിയത്.

അവയിൽ ശ്രദ്ധേയമായ കുറിപ്പുകൾ ചുവടെ ചേർക്കുന്നു. ഓർക്കുക ഈ കുറിപ്പിനുടമകൾ ആകണമെന്നില്ല വിജയി. ശ്രദ്ധിക്കപ്പെട്ടത് വായനക്കാരുമായി പങ്കുവെക്കുന്നു എന്ന് മാത്രം.

‘കാല് തളർന്ന് പോയ അമ്മ വീടിന്റെ നാലുമൂലക്ക് ഒതുങ്ങി പോയാൽ പിന്നെ നമ്മളെയൊക്കെ വളർത്തി വലുതാക്കി ഇത്രയുമാക്കിയതിന് എന്തെങ്കിലും ഗുണമുണ്ടോ?’   ഫൈസൽ മുഹമ്മദ്

‘2013 മുതൽ അമ്മ കിടപ്പിലാണ്. എന്നാൽ കാല് തളർന്നു പോയി എന്നതൊഴിച്ചാൽ മറ്റു പ്രശനങ്ങൾ ഒന്നുമില്ല താനും. വണ്ടിയിൽ കയറ്റിയിരുത്തിയാൽ എത്ര നേരം വേണമെങ്കിലും അങ്ങിനെ ഇരുന്നോളും. എത്ര വേണമെങ്കിലും യാത്ര ചെയ്യും. ഞങ്ങൾ അമ്മയെയും കൊണ്ട് കേരളത്തിനകത്ത് അങ്ങോളമിങ്ങോളം ചുമ്മാ കറങ്ങാൻ പോകും.
ആ അമ്മ, വീടിന്റെ നാലുമൂലക്ക് ഒതുങ്ങി പോയാൽ പിന്നെ നമ്മളെയൊക്കെ വളർത്തി വലുതാക്കി ഇത്രയുമാക്കിയതിന് എന്തെങ്കിലും ഗുണമുണ്ടോ? അല്ലെങ്കിൽ പിന്നെ നമ്മളൊക്കെ മനുഷ്യന്മാരാണ് എന്നുപറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? നമ്മുക്ക് അതൊക്കെയല്ലേ ചെയ്യാൻ പറ്റു. അവർക്ക് അതൊക്കെയല്ലേ ഒരു സന്തോഷമുള്ളു.
അടുത്ത ട്രിപ്പ് കുറച്ചു ദൂരേക്കാണ്… സൗദി അറേബ്യയിലേക്ക് …അവിടെ മക്കയും മദീനയുമൊക്കെ അമ്മക്ക് കാണണമെന്ന്. പോകുന്നത് റീസ്‌കാണെന്ന് അറിയാം. എന്നാലും രണ്ടും കൽപ്പിച്ച് ഇറങ്ങാമെന്നാണ് വിചാരിക്കുന്നത്. തീയതിയൊന്നും തീരുമാനിച്ചിട്ടില്ല എന്നാലും ഉടൻ തന്നെ അവരുടെ ആഗ്രഹം നിറവേറ്റാനാകുമെന്നാണ് എന്റെ പ്രതീക്ഷ’

അമ്മ ‘മകനേ’ എന്നൊന്നേ വിളിച്ചുള്ളൂ.. “എന്റെ പൊന്നോ നമിച്ചു?”, അവ്യക്തമായി ഇത് ഞാൻ പറഞ്ഞപ്പോ അമ്മ ചിരിക്കുകയായിരുന്നു. കണ്ണും മനസ്സും നിറഞ്ഞ് തുളുമ്പി –  ആരതി റോബിൻ

ഡെലിവറിക്ക് ഡോക്ടർ നിർദ്ദേശിച്ച ഡേറ്റിനും 20 ദിവസം മുന്നേ ഒരു ആഗസ്റ്റ് 15ന് പുലർച്ചെ 1.19നാണ് എന്റെ റിച്ചു ഞങ്ങൾക്കിടയിലേക്കെത്തുന്നത്. Rithvin എന്ന് ഞാൻ കണ്ടെത്തിയ അടിപൊളി പേരിന് പുറമേ റിച്ചു എന്ന ചെല്ലപ്പേര് അവനായി കരുതിവച്ചത് എന്റെ അമ്മയായിരുന്നു.
ഞാനും റോബിനും കണ്ട സ്വപ്നങ്ങൾ പോലെ അവന് വേണ്ടി അമ്മയ്ക്കും അച്ഛനും സ്വപ്നങ്ങളേറെയുണ്ടായിരുന്നു.
എന്നേക്കാൾ എന്നെയും എന്റെയുളളിലെ അവനെയും ശ്രദ്ധിച്ചതും അമ്മയായിരുന്നു.
പെട്ടെന്നുണ്ടായ ഫ്ലൂയിഡ് ലീക്കിങ്ങും കുഞ്ഞിന്റെ ബ്രീച്ച് പൊസിഷനും കൊണ്ട് സിസേറിയൻ മാത്രമേ ഓപ്ഷൻ ഉണ്ടായിരുന്നുള്ളൂ.. പുറത്തേക്ക് വന്നയുടനേ വരവറിയിച്ച് നല്ലൊരു കരച്ചിൽ ആശാൻ പാസാക്കിയതും സ്വബോധത്തോടെയിരുന്ന എന്റെ നെഞ്ചിലേക്കാണ് ഡോക്ടർമാർ കുഞ്ഞിനെ തന്നത് !! ഓഹ്, ആ നിമിഷം!!??
പക്ഷേ ഓപ്പറേഷനും അതിന്റെ സെഡേഷനുമൊക്കെ കഴിഞ്ഞ് ബോധം വന്നപ്പോ സുഖമൊക്കെ പോയി! കീറിത്തുന്നിയതിന് പുറമേ വലം കൈയ്യിൽ അലർജി ടെസ്റ്റിന് കുത്തിവച്ചതിലുമാകെ വേദന. ഈ ലോകത്തുള്ള വേദനകളായ വേദനകളൊക്കെ എന്റെ ദേഹത്തേക്ക് മാത്രമായി കുത്തിയിറക്കിയ പോലെ!
ഉച്ചയ്ക്കെപ്പോഴോ അമ്മ വന്ന് വിളിക്കുമ്പോഴാണ് ആശ്വാസമിത്തിരിയായത്. ഊണ് തരാൻ വന്നതാണ്. മുൻപ് വന്നപ്പോ ഞാൻ ഉറക്കമായിരുന്നെന്ന്. അമ്മ ‘മകനേ’ എന്നൊന്നേ വിളിച്ചുള്ളൂ.. “എന്റെ പൊന്നോ നമിച്ചു?”, അവ്യക്തമായി ഇത് ഞാൻ പറഞ്ഞപ്പോ അമ്മ ചിരിക്കുകയായിരുന്നു. കണ്ണും മനസ്സും നിറഞ്ഞ് തുളുമ്പി❤️
മറ്റാരേക്കാളും കരുതൽ അമ്മയും അച്ഛനും റിച്ചുവിന് കൊടുക്കുമ്പോൾ അച്ഛൻ തന്നെ പറയും, മക്കൾക്ക് കൊടുത്തതിന്റെ ഇരട്ടി സ്നേഹം പേരക്കുട്ടികൾക്ക് മാത്രമായുള്ളതാണെന്ന്❤️❤️❤️

‘അതിനിടയിൽ ഞാൻ അമ്മയെ നോക്കുമ്പോൾ പൊട്ടി ചിരിക്കുകയാണ് നിറഞ്ഞ മനസ്സോടെ എന്റെ സംസ്ക്കാരത്തെക്കുറിച്ചു ഓർത്ത്’ – വിവേക് വയനാട്‌

ഒന്നല്ല ഒരുപ്പാട് തവണ മനസ്സറിഞ്ഞു ചിരിപ്പിച്ചിട്ടുണ്ട് എന്റെ അമ്മയെ…. ❤
വർഷങ്ങൾക്ക് മുൻപ് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കാം…
ക്ലാസ്സ്‌ 5 A
പേര് : വിവേക് കെ വി
ക്ലാസ്സ്‌ ടീച്ചറായ ഷീജ ടീച്ചർ ഉറക്കെ പേര് വിളിച്ചു… ക്ലാസ്സിൽ നിശബ്ദത…. ക്ലാസ്സ്‌ പിടിഎ മീറ്റിംഗ് ആണ്… ഞാൻ എഴുന്നേറ്റു നിന്ന്… എന്നിലേക്ക് ടീച്ചറുടെ നോട്ടം… കൂട്ടുകാരുടെ നോട്ടം എന്നിലേക്കും ടീച്ചറിലേക്കും മിന്നിമാഞ്ഞു…. മുന്നിൽ തന്നെ സ്ഥാനം പിടിച്ച അമ്മ എന്നെ ഒന്നു നോക്കി (കാരണം ഓണപ്പരീക്ഷ കഴിഞ്ഞുള്ള ആദ്യ ക്ലാസ്സ്‌ പിടിഎ… പരീക്ഷ പേപ്പർ തരുകയാണ്…) ടീച്ചർ അവിടെ നിന്നും ഉറക്കെ പറഞ്ഞു വിവേകിന്റെ സംസ്ക്കാരം അത് എനിക്കിഷ്ടപ്പെട്ടു എന്ന്… ആർക്കും ഒന്നും മനസിലായില്ല… എല്ലാവരുടെയും നോട്ടം എന്നിലേക്കൊതുങ്ങി…
ഇനി എന്താണ് സംഭവം എന്ന് പറയാം… ?
പഠിക്കാൻ Average ആയ ഞാൻ മലയാളം പരീക്ഷക്ക് പോയി… മലയാളത്തിനൊക്കെ എന്തു പഠിക്കാനാ.. വെറുതെയങ്ങു പോയിട്ട് എന്തെങ്കിലുമൊക്കെ എഴുതും അത്രതന്നെ.. ചോദ്യപേപ്പർ കിട്ടി അറിയുന്നതെല്ലാം ആദ്യം തന്നെ എഴുതി.. കുറച്ചു ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊക്കെ അവസാനത്തേക്ക് മാറ്റി… എല്ലാം കഴിഞ്ഞിട്ടും ഒരു ചോദ്യം ബാക്കി…
Qn.കേരളത്തിലെ സംസ്ക്കാരത്തെക്കുറിച്ചു എഴുതുക..?
അഞ്ചാം ക്ലസ്സുകാരനായ എനിക്കുണ്ടോ അറിയുന്നു ഈ സംസ്ക്കാരത്തെക്കുറിച്ച്…
ഒന്നും നോക്കിയില്ല എനിക്ക് അറിയുന്ന സംസ്ക്കാരത്തെ കുറിച്ച് വെച്ചുകാച്ചി..പക്ഷെ പരീക്ഷ പേപ്പർ തരുന്ന ആ ദിവസമാണ് എനിക്ക് മനസ്സിലായത് ഞാൻ ഉദ്ദേശിച്ച സംസ്ക്കാരം വേറെ ആണെന്ന്… ?
ടീച്ചർ ഈ ചോദ്യത്തിന്റെ ഞാനെഴുതിയ ഉത്തരം ഉറക്കെ വായിച്ചപ്പോൾ ക്ലാസ്സിൽ കൂട്ടചിരി… അതിനിടയിൽ ഞാൻ അമ്മയെ നോക്കുമ്പോൾ പൊട്ടി ചിരിക്കുകയാണ് നിറഞ്ഞ മനസ്സോടെ എന്റെ സംസ്ക്കാരത്തെക്കുറിച്ചു ഓർത്ത്….
ചെറിയ ഒരു വ്യത്യാസമേ വന്നുള്ളൂ ഞാനെഴുതിയ സംസ്ക്കാരം #ശവസംസ്ക്കാരം ആയി പോയ്‌… പാവം ഞാൻ ലെ

ട്വന്റിഫോറിന്റെ ഈ കോൺടസ്റ്റ് പലർക്കും ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. അമ്മയുടെ മുഖത്തെ പുഞ്ചിരിക്ക് പിന്നിലെ കാരണമാകാൻ ഒരു പ്രചോദനവും. ഇനിയും വൈകിയിട്ടില്ല…അമ്മയെ സന്തോഷിപ്പിക്കൂ…ആ അനുഭവം ഞങ്ങളുമായി പങ്കുവെക്കൂ..താഴെ കൊടുത്തിരിക്കുന്ന മാതൃദിന കോൺടെസ്റ്റ് പോസ്റ്റിന് താഴെ വേണം അനുഭവക്കുറിപ്പും, അമ്മക്കൊപ്പമുള്ള ചിത്രവും പങ്കുവെക്കാൻ. തെരഞ്ഞെടുക്കുന്ന കുറിപ്പിന് ആകർഷകമായ സമ്മാനവും ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here