Advertisement

ചൂർണിക്കര വ്യാജരേഖാ കേസ്; അരുൺ കുമാറിനെ സസ്‌പെൻഡ് ചെയ്തു

May 13, 2019
Google News 1 minute Read

ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാൻ കൂട്ടുനിന്ന ലാന്റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡന്റ് കെ. അരുൺകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ലാന്റ് റവന്യു കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. കേസിലെ ഇടനിലക്കാരനായ അബു തയ്യാറാക്കിയ വ്യാജ രേഖകളിൽ റവന്യൂ കമ്മീഷണറുടെ സീൽ പതിച്ചത് അരുൺകുമാറായിരുന്നു.

Read Also; ചൂർണിക്കര വ്യാജരേഖ കേസ്; കസ്റ്റഡിയിലെടുത്ത റവന്യു ഉദ്യോഗസ്ഥൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം

ഇടനിലക്കാരനായ അബുവിന്റെ പക്കൽ നിന്ന് നിരവധി ആധാരങ്ങൾ വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാൾ ചൂർണിക്കരയിലെ ഭൂമി കൂടാതെ മറ്റെവിടെയെങ്കിലും വ്യാജരേഖകളുണ്ടാക്കി ഭൂമി തരം മാറ്റിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here