ദുബായിൽ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നിർദേശം

ദുബായിൽ ഹോട്ടലുകളും കഫ്തീരിയകളും ഉൾപ്പടെയുള്ള ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നിർദേശം. ഇവിടങ്ങളിൽ വിതരണം ചെയ്യുന്ന വിഭവങ്ങളിൽ അടങ്ങിയ കലോറിയുടെ തോത് കൂടി മെനുവിൽ ഉൾപ്പെടുത്താൻ സ്ഥാപന അധികൃതർക്ക് ദുബായ് നഗരസഭ നിർദേശം നൽകി.ആളുകൾക്ക് വിളമ്പുന്ന വിഭവങ്ങളുടെ ഗുണമേൻമ ഉറപ്പു വരുത്തുകയാണ് നഗരസഭയുടെ പുതിയ ഉത്തരവിന്റെ ലക്ഷ്യം.
Read Also; ദുബായിൽ കെട്ടിട വാടക കുറയുന്നതായി റിപ്പോർട്ട്
വിഭവങ്ങളിൽ എത്രമാത്രം പോഷകാഹാരം ഉൾപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കണം. തങ്ങളുടെ ആരോഗ്യത്തിന് ചേരുന്ന ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവസരം ഉണ്ടായിരിക്കണമെന്ന് ദുബായ് നഗരസഭാ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ ചേരുവകൾ ഭക്ഷ്യ ഉൽപന്നങ്ങളിൽ ചേർക്കുന്നില്ല എന്ന കാര്യവും നഗരസഭ പരിശോധിച്ച് ഉറപ്പുവരുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here