തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; സ്വര്‍ണ്ണം വാങ്ങിയ ആളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ സ്വര്‍ണ്ണം വാങ്ങിയ ആളെ ഡി.ഡി.ആര്‍.ഐ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ജൂവലറി നടത്തുന്ന മലപ്പുറം സ്വദേശി ഹക്കീമാണ് സ്വര്‍ണ്ണം വാങ്ങിയത്. ഇയാള്‍ ഒളിവിലെന്ന് ഡി.ഡി.ആര്‍.ഐ സ്ഥിതീകരിച്ചു.
സ്വര്‍ണം വാങ്ങിയ ഹക്കീംമും ഇടനില നിന്ന സംഘവും ഒളിവിലാണ്. ഇവരെക്കുറിച്ചുള്ള അന്വേഷണം ഡിആര്‍എ വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ സ്ത്രീകള്‍ ക്യാരിയര്‍മാരായി നടത്തിയ ഒരു ഓപ്പറേഷന്‍ കൂടിയായിരുന്നു ഇത്.
Read more: Search തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് ; മുഖ്യ പ്രതിയുടെ സഹായി പിടിയില്‍
സുഹൃത്തുക്കള്‍ വഴിയാണ് ബിജു ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയത്. പിടിക്കപ്പെടില്ലെന്ന് വിശ്വസിപ്പിച്ച് വിസിറ്റിംഗ് വിസയിലായിരുന്നു കടത്ത്. വലിയൊരു സംഘം തന്നെ ബിജുവിന് വേണ്ടി സ്വര്‍ണം കടത്തിയതായി ഡിആര്‍ഐക്ക് വ്യക്തമായി. സ്വര്‍ണക്കടത്തിന് പിടിയിലായ സെറീന വഴിയും ഈ സംഘം ആള്‍ക്കാരെ സ്വാധീനിച്ചിരുന്നു. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങളും ഡി ആര്‍ ഐക്ക് ലഭിച്ചു. സംസ്ഥാനത്തെ ചില ജുവലറികള്‍ കേന്ദ്രീകരിച്ചാണ് അഭിഭാഷകനായ ബിജു മനോഹരന്‍ സ്വര്‍ണ ഇടപാട് നടത്തിയിരുന്നതെന്നാണ് ഡിആര്‍ ഐയുടെ കണ്ടെത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here