Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

May 19, 2019
Google News 1 minute Read

വീണ്ടും മോദി ഭരണമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകും

രാജ്യത്ത്  ബിജെപി വീണ്ടും  അധികാരത്തിലെത്തുമെന്ന്  എക്‌സിറ്റ് പോൾ ഫലങ്ങൾ. ടൈംസ് നൗ, റിപ്പബ്ലിക്, ന്യൂസ് എക്‌സ്, സീ വോട്ടർ സർവേകളാണ് വീണ്ടും മോദി ഭരണമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ  കേരളത്തിൽ യുഡിഎഫ് 16 സീറ്റുകൾ വരെ നേടുമെന്ന് പറയുന്നു. ബിജെപിക്ക് ഒരു സീറ്റ് വരെ നേടാനുള്ള സാധ്യതയും ഇന്ത്യ ടുഡേ പ്രവചിക്കുന്നുണ്ട്.

 

കോഴിക്കോട് കക്കാടം പൊയിലിൽ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് വെറ്റില പാറ പന്ന്യമല സ്വദേശി ഹരിദാസനാണ് മരിച്ചത്.

 

പോളിംഗ് ബൂത്തുകളിൽ പർദ്ദ ധരിച്ചെത്തുന്നവരുടെ മുഖാവരണം മാറ്റണമെന്ന് കോടിയേരി; ചുവപ്പിൽ കാവി പടരുന്നുവെന്ന് മുരളീധരൻ

പർദ്ദ ധരിച്ച് വോട്ട് ചെയ്യുന്നത് തെറ്റല്ലെന്നും പക്ഷെ മുഖാവരണം മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ. നാളെ മറ്റ് മതക്കാരും മുഖം മറച്ച് വന്നാൽ എന്ത് ചെയ്യും. വർഗീയ വിഷം തുപ്പുന്ന പ്രചാരണം കോൺഗ്രസ് എന്തിന് നടത്തുന്നു. എസ്ഡിപിഐ ജമാഅത്ത് ഇസ്ലാമിയുടെയും ഏജന്റായി കോൺഗ്രസ് പ്രവർത്തിക്കുന്നത് അവരുടെ രാഷ്ട്രീയ അധപതനമെന്നും കോടിയേരി പറഞ്ഞു.

 

പോളിംഗിനിടെ പശ്ചിമ ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമം; പോളിംഗ് ബൂത്തിനു നേരെ ബോംബേറ്

അവസാന ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമ സംഭവങ്ങള്‍. പശ്ചിമ ബംഗാളില്‍ പോളിംഗ് ബൂത്തിനു നേരെ ബോംബേറുണ്ടായി. പഞ്ചാബില്‍ കോണ്‍ഗ്രസ്സ് – അകാലിദള്‍ പ്രവർത്തകർ ഏറ്റുമുട്ടി.

 

സീറോ മലബാർ വ്യാജരേഖ കേസ്; വൈദികനെതിരെ നിർണ്ണായക മൊഴി നൽകി ആദിത്യ; ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ വൈദികനെതിരെ നിർണ്ണായക മൊഴി നൽകി അറസ്റ്റിലായ ആദിത്യ . കൊരട്ടി സാഞ്ചോ നഗർ പള്ളി വികാരി സാഞ്ചോ കല്ലൂക്കാരനെതിരെയാണ് ആദിത്യയുടെ മൊഴി. കോന്തുരുത്തി പളളിയിലെ സഹവികാരിയുടെ നിർദ്ദേശപ്രകാരമാണ് വ്യാജരേഖ നിർമ്മിച്ചത്. ഇത് കേസാകില്ലെന്ന് വൈദികൻ ഉറപ്പ് നൽകിയിരുന്നുവെന്നും ആദിത്യ മജിസ്‌ട്രേറ്റിന് മൊഴി നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here