Advertisement

ഹെയ്ത്തിയില്‍ പ്രസിഡന്റിനെതിരെയുള്ള പ്രതിക്ഷേധം അക്രമാസക്തമാകുന്നു; തലസ്ഥാനമായ പോര്‍ട്ട് ഔയില്‍ നിരവധി പേര്‍ തെരുവിലിറങ്ങി

May 20, 2019
Google News 0 minutes Read

ഹെയ്ത്തിയില്‍ പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. രാജ്യത്തെ പതാക ദിനത്തോടനുബന്ധിച്ച് നിരവധിപേര്‍ പ്രതിഷേധ സമരത്തിനെത്തി. നൂറുദിവസം പിന്നിടുന്ന പ്രതിഷേധസമരം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷം.

നൂറുകണക്കിനു പേരാണ് ഹെയ്ത്തി തലസ്ഥാനമായ പോര്‍ട്ട് ഔ പ്രിന്‍സില്‍ പ്രസിഡന്റ് ജോവനെല്‍ മോയ്സിനെതിരെ പ്രതിഷേധവുമായെത്തിയത്. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചും ഗതാഗത തടസ്സം സൃഷ്ടിച്ചും പ്രതിഷേധക്കാര്‍ പ്രധാന പാതകളെല്ലാം കൈയ്യടക്കി. പ്രതിഷേധം ശക്തമായതോടെ പൊലീസ് സമരക്കാര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. 2019 ഫെബ്രുവരി ഏഴ് മുതലാണ് അഴിമതി ആരോപിച്ച് പ്രസിഡന്റ് മോയ്സിനെതിരെ പ്രതിഷേധം ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് ജീന്‍ ചാള്‍സ് മോയ്സാണ് ഭരണവിരുദ്ധ സമരത്തിന്റെ മുഖ്യ നേതാവ്. പ്രസിഡന്റ് രാജിവെച്ച് രാജ്യത്തെ ഭരണം സുതാര്യമാകുന്നവരെ സമര പരിപാടികള്‍ തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുവാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here